play-sharp-fill
ശബരിമലയിലെ വില്‍പ്പനയോഗ്യമല്ലാത്ത അരവണ നശിപ്പിക്കാൻ അനുമതി നല്‍കി സുപ്രീം കോടതി ; കീടനാശിനിയുള്ള ഏലയ്‌ക്ക ഉപയോഗിച്ച്‌ തയ്യാറാക്കിയതെന്ന ആരോപണത്തെ തുടർന്നാണ് വിധി

ശബരിമലയിലെ വില്‍പ്പനയോഗ്യമല്ലാത്ത അരവണ നശിപ്പിക്കാൻ അനുമതി നല്‍കി സുപ്രീം കോടതി ; കീടനാശിനിയുള്ള ഏലയ്‌ക്ക ഉപയോഗിച്ച്‌ തയ്യാറാക്കിയതെന്ന ആരോപണത്തെ തുടർന്നാണ് വിധി

സ്വന്തം ലേഖിക

കൊച്ചി : വില്‍പ്പനയ്‌ക്ക് യോഗ്യമല്ലാതെ ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി കീടനാശിനിയുള്ള ഏലയ്‌ക്ക ഉപയോഗിച്ച്‌ തയ്യാറാക്കിയതെന്ന ആരോപണത്തെ തുടര്‍ന്ന് വില്‍പ്പനയ്‌ക്കുള്ള അനുമതി തടഞ്ഞ അരവണ നശിപ്പിക്കാനാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡ് സംയുക്തമായി അരവണ നശിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

കാലാവധി കഴിഞ്ഞതിനുശേഷം ആണ് അരവണ ഭക്ഷയോഗ്യമാണെന്ന പരിശോധന ഫലം പുറത്തുവന്നത്. അരവണ നശിപ്പിക്കാനുള്ള അനുവാദം തേടി ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അരവണ നശിപ്പിക്കാം എന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകൻ വി ഗിരിയും അഭിഭാഷകൻ പി എസ് സുധീറും കെട്ടിക്കിടക്കുന്ന 6.65ലക്ഷം ടിൻ അരവണയിലൂടെ ഏഴുകോടിയോളം രൂപയുടെ നഷ്ടമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അരവണയുടെ വില്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ,പി എസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ച് വാണിജ്യ താല്‍പര്യമുള്ള വിഷയങ്ങളില്‍ ഹൈക്കോടതി ഇടപ്പെട്ടത് അസ്വസ്ഥതപ്പെടുത്തുന്നു എന്ന് നിരീക്ഷിച്ചു. രാജ്യത്തെ ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന എല്ലാ പ്രസാദങ്ങളും ഭക്ഷ്യസുരക്ഷാപരിശോധനയ്‌ക്ക് വിധേയമാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു