
കൊച്ചി :ആറാട്ട് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കി സംവിധായിക മോനിഷ മോഹന്‍ മേനോന്‍. സന്തോഷ് വര്‍ക്കിക്കെതിരെയുള്ള കേസുമായി താന്‍ മുന്നോട്ട് പോകുകയാണെന്നും താന്‍ ഇങ്ങനെ ചെയ്യുന്നത് സന്തോഷ് വര്‍ക്കി അപമാനിച്ച എല്ലാ സ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണെന്നും മോനിഷ വ്യക്തമാക്കുന്നു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ജോജി എന്ന ചിത്രത്തില്‍ ബാബുരാജ് പറയുന്ന ഡയലോഗിന്റെ വീഡിയോ കൂടി മോനിഷ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.മോനിഷയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞ് സന്തോഷ് വര്‍ക്കി കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചിരുന്നു.
ഏതായാലും കേസ് നല്‍കിയതോടെ ഇനി അണ്ണന് ജയിലിലിരുന്ന് ആറാടാം എന്നാണ് ട്രോളര്‍മാര്‍ പരിഹസിക്കുന്നത്. പ്രതി പൂവന്‍കോഴി, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയിരുന്നു മോനിഷ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘പ്രതി പൂവന്‍കോഴി കാണാന്‍ വേണ്ടി ഞാന്‍ ലുലുമാളില്‍ ചെന്നപ്പോള്‍ സിനിമ കണ്ടിറങ്ങിയ സമയത്ത് കണ്ടതാണ് ഇവരെ. ഫസ്റ്റ് സൈറ്റില്‍ തന്നെ എനിക്ക് മോനിഷ മോഹന്‍ മേനോനെ ഇഷ്ടപ്പെട്ടു. അവര്‍ക്കും എന്നെ ഇഷ്ടപ്പെട്ടതാണ്. വളരെ സന്തോഷത്തോടെ കൂടിയാണ് അവര്‍ എന്‍റെ കൂടെ ഫോട്ടോ എടുത്തത്. എനിക്ക് പറ്റിയ അബദ്ധം എന്താണെന്നുവെച്ചാല്‍ അവരുടെ ഫോണ്‍ നമ്ബര്‍ ചോദിക്കാന്‍ പറ്റിയില്ല. ഒരുപാട് കഷ്ടപ്പെട്ടു ഫോണ്‍ നമ്ബറിനു വേണ്ടി.
പക്ഷേ ഇതുവരെയും കിട്ടിയില്ല. അവരിപ്പോള്‍ ആരുടെയെങ്കിലും കൂടെ കമ്മിറ്റെഡ് ആണോ എന്നറിയില്ല. പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് നിത്യ മേനോനുടുള്ള ഇഷ്ടം കഴിഞ്ഞു. എനിക്ക് ഇവരെ ഭയങ്കര ഇഷ്ടമാണ്. എന്‍ജിനീയറാണ്. സിനിമയോട് പാഷന്‍ ഉള്ള ആളാണ്. മോഹന്‍ലാലിന്റെ വലിയ ഫാനാണ്.
ഇന്‍സ്റ്റാഗ്രാമില്‍ ഒരുപാട് ഫോട്ടോസ് കണ്ടു. ഈയിടെ ഒരു പടം ഡയറക്‌ട് ചെയ്തായിരുന്നു. ന്യൂ നോര്‍മല്‍ എന്ന് പറഞ്ഞ ഒരു പടം. എനിക്ക് അവരെ ഇഷ്ടമാണ്. ഫസ്റ്റ് സൈറ്റില്‍ തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു’, സന്തോഷ് വര്‍ക്കി തന്റെ വീഡിയോയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.