ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് ഉയർന്ന വരുന്ന വിഷയം അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് മന്ത്രി വി എൻ വാസവൻ:ചടങ്ങുകള്‍ പൂർത്തീകരിക്കണം എങ്കില്‍ അവർക്കൊപ്പം ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു: ആരും ഒരു പരാതിയും അവിടെവെച്ച്‌ ഉന്നയിച്ചിട്ടില്ല: ഒരു ആചാരലംഘനവും അന്ന് പറഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

Spread the love

കോട്ടയം: ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് ഉയർന്ന വരുന്ന വിഷയം അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് മന്ത്രി വി എൻ വാസവൻ.
31 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു വാർത്ത വന്നത്. പള്ളിയോട സംഘമാണ് തന്നെ ക്ഷണിച്ചുകൊണ്ട് പോയത് എന്ന് മന്ത്രി പറഞ്ഞു.

ചടങ്ങുകള്‍ പൂർത്തീകരിക്കണം എങ്കില്‍ അവർക്കൊപ്പം ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു. ആരും ഒരു പരാതിയും അവിടെവെച്ച്‌ ഉന്നയിച്ചിട്ടില്ല. ഒരു ആചാരലംഘനവും അന്ന് പറഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

ആസൂത്രിത നീക്കമാണ് ഇപ്പോള്‍ വാർത്തയായി പുറത്തുവന്നതിന് പിന്നില്‍. ആചാരം ലംഘിക്കാൻ ഞങ്ങള്‍ ആരും പോയിട്ടില്ല. അവർ എല്ലാം ചേർന്നാണ് ക്ഷണിച്ചുകൊണ്ട് പോയതും വിളമ്പിയതും ഭക്ഷണം കഴിച്ചതും എല്ലാം എന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തെ വിമർശിക്കുന്നത് ഹൈക്കോടതിയോടുള്ള അനാദരവാണ്. ഈ കാലഘട്ടത്തില്‍ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റി സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം പറയുന്നത്.

മൂന്നാം തവണ എല്‍ഡിഎഫ് അധികാരത്തില്‍ വരും എന്നതിനാല്‍ പ്രതിപക്ഷത്തിന് സമനില തെറ്റിയിരിക്കുന്നു. അന്വേഷണത്തെക്കുറിച്ച്‌ ഈ ഘട്ടത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.