
ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കമാകും. ഈ വർഷം 410 വള്ളസദ്യകൾ ഇതുവരെ ബുക്ക് ചെയ്തിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യ എന്നറിയപ്പെടുന്നത് ആറന്മുള വള്ളസദ്യയാണ്. 44 വിഭവങ്ങള്‍ ഇലയില്‍ വിളമ്പുമ്പോൾ 20 വിഭവങ്ങള്‍ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയില്‍ വിളമ്പുന്നതാണ് ആറന്മുളയിലെ പരമ്പരാഗത രീതി. മാത്രമല്ല, വള്ളസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും ഓരോ ക്രമവും ഉണ്ട്.
തൊട്ടുകൂട്ടുന്ന കറികള്‍, കൂട്ടുകറികള്‍, ചാറുകറികള്‍ എന്നിങ്ങനെ മൂന്നു വിഭാഗമാണ് കറികള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലയില്‍ വിളമ്പുന്ന
സാധാരണ വിഭവങ്ങള്‍:
1 ചോറ്, 2, പരിപ്പ്, 3. പര്‍പ്പിടകം.4. നെയ്യ്, 5. അവിയല്‍, 6 സാമ്ബാര്‍, 7. തോരന്‍, 8. പച്ചടി, 9. കിച്ചടി, 10. നാരങ്ങ, 11. ഇഞ്ചി, 12. കടൂമാങ്ങ, 13. ഉപ്പുമാങ്ങ, 14. ആറന്മുള എരിശ്ശേരി, 15. കാളന്, 16. ഓലന്‍, 17. രസം, 18. മോര്, 19. അടപ്രഥമന്‍, 20. പാല്‍പ്പായസം, 21. പഴം പ്രഥമന്‍, 22. കടലപ്രഥമന്‍, 23. ഏത്തയ്ക്ക ഉപ്പേരി, 24. ചേമ്ബ് ഉപ്പേരി, 25. ചേന ഉപ്പേരി, 26. ശര്‍ക്കര വരട്ടി, 27. സ്റ്റൂ, 28. കാളിപ്പഴം, 29. എള്ളുണ്ട, 30. പരിപ്പുവട, 31. ഉണ്ണിയപ്പം, 32. കല്‍ക്കണ്ടം, 33. ശര്‍ക്കര, 34. പഞ്ചസാര, 35. ഉണക്ക മുന്തിരിങ്ങ, 36. കരിമ്ബ്, 37. മെഴുക്ക് പുരട്ടി, 38. ചമ്മന്തിപ്പൊടി, 39. നെല്ലിക്ക അച്ചാര്‍, 40. ഇഞ്ചിത്തൈര്, 41. പഴം നുറുക്ക്, 42. ജീരകവെള്ളം, 43. അവല്, 44. മലര് തുടങ്ങിയവയാണ്.
വള്ളസദ്യപ്പാട്ടുകളിലൂടെ പാടിച്ചോദിക്കുന്ന വിഭവങ്ങൾ:
1. പഞ്ചസാര, 2 വെണ്ണ, 3 കാളിപ്പഴം, 4 കദളിപ്പഴം, 5 പൂവമ്ബഴം, 6 തേന്‍, 7. ചുക്കുവെള്ളം, 8 ചീരത്തോരന്‍, 9 മടന്തയില തോരന്‍, 10 തകരയില തോരന്‍, 11. വഴുതനങ്ങ മെഴുക്ക് പുരട്ടി, 12 അമ്ബഴങ്ങ, 13 ഉപ്പുമാങ്ങ, 14. പഴുത്തമാങ്ങക്കറി, 15 പാളത്തൈര്, 16 ഇഞ്ചിത്തൈര്, 17 വെള്ളിക്കിണ്ടിയില്‍ പാല്, 18. അടനേദ്യം, 19 ഉണക്കലരിച്ചോറ്, 20 പമ്ബാതീര്ഥം എന്നിങ്ങനെയാണ് പാടി ആവശ്യപ്പെടാവുന്ന വിഭവങ്ങള്‍.