ആറന്മുള ഉത്തൃട്ടാതി ജലോത്സവം സെപ്റ്റംബര്‍ ഒൻപതിന്; ഹീറ്റ്സും ട്രാക്കും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു; പുറത്ത് നിന്നുള്ള തുഴച്ചില്‍ക്കാരെ അനുവദിക്കില്ല

Spread the love

കോഴഞ്ചേരി: ആറന്മുള ഉതൃട്ടാതി ജലമേളയുടെ ഹീറ്റ്സും ട്രാക്കും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.

പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബദേവന്‍, റേസ് കമ്മിറ്റി കണ്‍വീനര്‍ അജി ആ. നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.

ബി ബാച്ച്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാച്ച്‌ 1 തൈമറവുംകര, കോടിയാട്ടുകര, ഇടപ്പാവൂര്‍.

ബാച്ച്‌ 2 മുതവഴി,പുതുക്കുളങ്ങര, പൂവത്തൂര്‍ കിഴക്ക്.

ബാച്ച്‌ 3 തോട്ടപ്പുഴശ്ശേരി, വന്‍മഴി, മംഗലം.

ബാച്ച്‌ 4 ആറാട്ടുപുഴ, ഇടക്കുളം,ചെന്നിത്തല, പുല്ലൂപ്രം.

ബാച്ച്‌ 5 കോറ്റാത്തൂര്‍, കീക്കൊഴുര്‍, കടപ്ര, റാന്നി

എ ബാച്ച്‌.

ബാച്ച്‌ 1 പൂവത്തൂര്‍ പടിഞ്ഞാറ്, ചെറുകോല്‍,ഇടയാറന്‍മുള കിഴക്ക്.

ബാച്ച്‌ 2കോയിപ്രം, കിഴക്കന്‍ ഓതറ കുന്നേക്കാട്, വരയന്നൂര്‍.

ബാച്ച്‌ 3 ഇടശ്ശേരിമല കിഴക്ക്,കുറിയന്നൂര്‍, മഴുക്കീര്‍

ബാച്ച്‌ 4 കീഴവന്‍മഴി, ഓതറ, കീഴുകര.

ബാച്ച്‌ 5 അയിരൂര്‍, മുണ്ടന്‍കാവ്, മല്ലപ്പുഴശ്ശേരി.

ബാച്ച്‌ 6 മേലുകര, നെല്ലിക്കല്‍, നെടുമ്ബ്രയാര്‍,

ബാച്ച്‌ 7 പ്രയാര്‍,പുന്നംതോട്ടം, കോഴഞ്ചേരി.

ബാച്ച്‌ 8 ഇടപ്പാവൂര്‍ പേരൂര്‍, ഉമയാറ്റുകര, ഇടനാട്.

ബാച്ച്‌ 9 ഇടശ്ശേരിമല, കീഴ്ച്ചേരിമേല്‍, ളാക ഇടയാറന്‍മുള.

ബാച്ച്‌ 10 മാലക്കര,കാട്ടൂര്‍, തെക്കേമുറി,വെണ്‍പാല.

ബാച്ച്‌11 തെക്കേ മുറികിഴക്ക്, ഇടയാറന്‍മുള, മാരാമണ്‍ചിറയറമ്ബ്.

സെപ്റ്റംബര്‍ ഒമ്ബതിന് നടക്കുന്ന ആറന്മുള ഉതൃട്ടാതി ജലമേള

സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വര്‍ണ്ണാഭമായ ജലഘോഷയാത്രയും മത്സര വള്ളംകളിയും ഉണ്ടായിരിക്കും. പുറത്തുനിന്നുള്ള

തുഴച്ചില്‍ക്കാരെ കയറ്റുന്നത് നിയമവിരുദ്ധമായിരിക്കും. കേന്ദ്ര സംസ്ഥാന

മന്ത്രിമാര്‍ അടക്കം വിശിഷ്ട വ്യക്തികള്‍ ജലമേളയില്‍ പങ്കെടുക്കും.

14 ന് ആറന്മുള ക്ഷേത്രത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക്

അഷ്ടമിരോഹിണി സദ്യ നല്‍കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പള്ളിയോടങ്ങളില്‍ എത്തുന്ന തുഴച്ചില്‍ കാര്‍ക്ക് പ്രത്യേകമായി ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.