തേർഡ് ഐ ബ്യൂറോ
പത്തനംതിട്ട: ആറന്മുള പുതുക്കുളങ്ങര പള്ളിയോടത്തിൽക്കയറി ഫോട്ടോ ഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും അറസ്റ്റ് ചെയ്തു.
തൃശൂർ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂർ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോട സംഘം നൽകിയ പരാതിയിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്രതശുദ്ധിയോടുകൂടി മാത്രമേ പള്ളിയോടത്തിൽ കയറാൻ പാടുള്ളൂ എന്നാണ് വിശ്വാസം. സ്ത്രീകൾ പള്ളിയോടങ്ങളിൽ കയറാൻ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകൾ ഉപയോഗിക്കാറുമില്ല.
എന്നാൽ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തിൽ കയറിയത്. ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്.
ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാൻ പാടില്ലെന്നാണ് രീതി.