
മണ്ണാർക്കാട് : അരമല്ലൂർ കോട്ടുപാടം ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. എടത്തനാട്ടുകര സ്വദേശി കൊടിയംകുന്നു മനാഫ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.
അരമല്ലൂർ കോട്ടുപാടം പള്ളിക്ക് സമീപത്ത്‌വെച്ച് ആനക്കട്ടിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും മനാഫ് സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ മനാഫിനെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group