അറക്കപ്പൊടി തമിഴ്നാട്ടിലേക്ക്: കേരളത്തിൽ കോഴി വളർത്തൽ മേഖല പ്രതിസന്ധിയിൽ: വൻകിട ഹാച്ചറികളുടെ ഇടപെടൽ സംശയിക്കുന്നതായി കർഷക കോൺഗ്രസ് .

Spread the love

കോട്ടയം :കോഴി വളർത്തൽ മേഖലയിൽ ഒഴിച്ചുകൂടാനാകാത്ത അറക്കപ്പൊടിയുടെ ലഭ്യത കുറവ് കോഴി വളർത്തൽ മേഖലയെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങൾ മുൻപുവരെ ഒരുചാക്കിന് അറുപതുരൂപായിൽ താഴെ വിലയ്ക്ക് ലഭിച്ചിരുന്ന അറക്കപ്പൊടി ഇപ്പോൾ നൂറ്റിഇരുപതു രൂപയ്ക്ക് മുകളിലാണ് വില. തമിഴ് നാട്ടിലേക്ക് വലിയ തോതിൽ കയറി പോകാൻ തുടങ്ങിയതാണ് അറക്കപ്പൊടി വില വർദ്ധിക്കാൻ കാരണം.

video
play-sharp-fill

ഫാക്ടറികളിൽ ബോയിലറുകൾ കത്തിക്കാൻ വേണ്ടിയാണ് എന്നാണ് കച്ചവടക്കാർ പറയുന്നത്. അതേസമയം പ്ലൈ വുഡിൽ വ്യാപകമായി അറക്കപ്പൊടി ഉപയോഗിക്കുന്നുണ്ട്.

ഇരുമ്പു മേശ, ടിപ്പോയ് തുടങ്ങിയവയുടെ മുകൾ വശത്തെ പ്ലൈവുഡ് അറക്കപ്പൊടി ഉപയോഗിച്ചാണ് നിർമിക്കുന്നത്. അറക്കപ്പൊടി ഇവിടെ നിന്നു കൊണ്ടുപോകുമ്പോൾ വെള്ളം നന്നച്ചു കൊണ്ടു പോകുന്നതിനാൽ അധികതൂക്ക൦ ലഭിക്കുമൊന്നു൦ അവർ പറയുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോഴി വളർത്തൽ മേഖല വലിയ ശക്തി പ്രാപിച്ചുവരികയാണ്. സർക്കാരിന്റെ വിവിധ പദ്ധതികൾ റബ്ബർ തോട്ടങ്ങളെ ഉൾപ്പെടെ കോഴിഫാമുകളാക്കിമാറ്റി. ഇതു തങ്ങൾക്ക് ഭീഷണിയാകുമോ എന്ന ഭയം മൂലം തമിഴ് നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട ഹാച്ചറികളുടെ ഇടപെടൽ

ഇതിനുപിന്നിൽ ഉണ്ടോ എന്നു സ൦ശയിക്കുന്നതായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. ഈ സാഹചരൃത്തിൽ സ൦സ്ഥാനത്തിനു വെളിയിലേക്ക് അറക്കപ്പൊടി കൊണ്ടുപോകുന്ന വാഹനങ്ങൾ തടയാനാണ് തീരുമാനം എന്നു൦ എബി ഐപ്പ് പറഞ്ഞു