play-sharp-fill
ദരിദ്രനാരായണന്മാർ വിദേശത്ത് മരിച്ച് മണ്ണടിയുമ്പോൾ ജീവനൊടുക്കിയ ശതകോടീശ്വരന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ കേരളത്തിലേയ്ക്ക്: അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്നു കണ്ടെത്തിയതിനു പിന്നാലെ മൃതദേഹം ചാർട്ടേഡ് ഫ്‌ളൈറ്റിൽ നാട്ടിലെത്തിക്കും..!

ദരിദ്രനാരായണന്മാർ വിദേശത്ത് മരിച്ച് മണ്ണടിയുമ്പോൾ ജീവനൊടുക്കിയ ശതകോടീശ്വരന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ കേരളത്തിലേയ്ക്ക്: അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്നു കണ്ടെത്തിയതിനു പിന്നാലെ മൃതദേഹം ചാർട്ടേഡ് ഫ്‌ളൈറ്റിൽ നാട്ടിലെത്തിക്കും..!

തേർഡ് ഐ ബ്യൂറോ

ദുബായ്: കൊറോണക്കാലത്ത് വിദേശ രാജ്യങ്ങളിൽ കൊറോണ ബാധ മൂലമല്ലാതെ മരിച്ച നൂറുകണക്കിന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും, അവസാനമായി ഒരു നോക്ക് കാണാനും മാർഗമില്ലാതെ ബന്ധുക്കൾ വിഷമിക്കുമ്പോൾ കെട്ടിടത്തിനു മുകളിൽ നിന്നും ചാടിമരിച്ച ശതകോടീശ്വരൻ അറയ്ക്കൽ ജോയിയുടെ മൃതദേഹം ചാർട്ടർ ചെയ്ത വിമാനത്തിൽ നാട്ടിലേയ്ക്ക്. വയനാട്ടിലെ കോടികൾ വിലയുള്ള വീടിന്റെ മുറ്റത്ത് ജോയിയുടെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുമ്പോൾ, നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച ശേഷം വിദേശത്തേയ്ക്കു മടക്കി അയച്ച ഹതഭാഗ്യവാനായ മലയാളുടെ മൃതദേഹത്തിന്റെ ഓർമ്മകളാണ് ഇപ്പോൾ ഉയരുന്നത്.


ഇതിനിടെ, കഴിഞ്ഞ വ്യാഴാഴ്ച മരിച്ച മലയാളിയും പ്രമുഖ വ്യവസായിയുമായ ജോയ് അറയക്കലിന്റേത് ആത്മഹത്യ തന്നെ ആണെന്ന് ദുബായ് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിൽ നിന്നു തന്നെയുള്ള ഒരു വ്യവസായി സുഹൃത്തിന്റെ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണിതെന്ന് ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുള്ള ഖാദിം ബിൻ സൊരൂർ വ്യക്തമാക്കി. മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വ്യാപിച്ചതിനെ തുടർന്ന് ക്രൂഡ് ഓയിലിനുണ്ടായ അസാധാരണമായ വിലത്തകർച്ചയാണ് ജോയിയുടെ ആത്മഹത്യക്ക് കാരണമായത് എന്നാണ് സൂചനകൾ.

ജോയിയുടെ മൃതദേഹം രാത്രിയോടെ ചാർട്ടഡ് വിമാനത്തിൽ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് ആദ്യം ലഭിച്ച സൂചനകൾ. എന്നാൽ, മൃതദേഹം എത്തിക്കുന്ന നടപടികൾ വൈകുകയാണ്. മാനന്തവാടി കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ കല്ലറ ഒരുക്കിയിട്ടുണ്ട്. മാതാവ് ത്രേസ്യയുടെ സംസ്‌കാരം നടന്നത് ഇവിടെയാണ്. ഇവിടെ തന്നെയാകും ജോയിക്ക് അന്ത്യവിശ്രമവും ഒരുക്കുക.

ദുബായിലെ ഇന്നോവ റിഫൈനിങ് ആൻഡ് ട്രേഡിങ് മാനേജിങ് ഡയറക്ടറായിരുന്നു അറയ്ക്കൽ ജോയി. ജോയി മരിച്ചപ്പോൾ ബന്ധുക്കൾ ആദ്യം പറഞ്ഞത് ഹൃദയാഘാതം മൂലം മരിച്ചു എന്നായിരുന്നു. എന്നാൽ, പിന്നീടാണ് ദുബായിലെ ബിസിനസ് ബേയിലെ കെട്ടിടത്തിൽ നിന്നും വീണുമരിച്ചതാണ് എന്ന വ്യക്തമായ വിവരം പുറത്തു വന്നത്.

ഏപ്രിൽ 23ന് ദുബൈയിലെ 14 നില കെട്ടിടത്തിൽ നിന്നുവീണാണ് ജോയി (54) മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണം. എന്നാൽ, പൊലീസ് എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്.

പെട്രോളിയം വ്യവസായ സാമ്രാജ്യത്തിൽ പ്രധാനിയായി മാറിയ വയനാട്ടുകാരൻ കപ്പൽ ജോയിയായും അറിയപ്പെട്ടു. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ അറക്കൽ പാലസ് എന്ന ആഡംബര വീട്ടിലേക്ക് 2018 ഡിസംബറിലാണ് ജോയിയും സഹോദരൻ ജോണിയും കുടുംബസമേതം താമസം മാറ്റിയത്. കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നാണിത്. മൂന്ന് സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ട്. ജോയിയുടെ പിതാവ് ഉലഹന്നാൻ അറക്കൽ പാലസിലുണ്ട്. ഭാര്യ സെലിനും മക്കളായ അരുണും ആഷ്ലിയും ദുബായിലാണുള്ളത്.

1997ൽ ദുബൈ ലോജിസ്റ്റിക്‌സ് കമ്പനിയിൽ ജോലിക്കാരനായ ജോയ് പിന്നീട് പെട്രോ കെമിക്കൽ മേഖലയിലേക്ക് മാറിയതോടെയാണ് വൻ വ്യവസായിയായി വളർന്നത്. ഇല്ലായ്മയിൽനിന്ന് വളർന്ന ജോയി ചുരുങ്ങിയ വർഷംകൊണ്ട് ഗൾഫിലും നാട്ടിലുമായി നിരവധി കമ്ബനികൾ പടുത്തുയർത്തി. കർണാടകയിൽ തോട്ടങ്ങളുണ്ട്. ജീവകാരണ്യ രംഗത്തും സജീവമായിരുന്നു. 2,000 കോടിയിലേറെ രൂപയുടെ നിക്ഷേപമുള്ള പുതിയ റിഫൈനറിയുടെ അവസാനഘട്ടം പൂർത്തിയാകാനിരിക്കെയാണ് അന്ത്യം.

ഇന്നോവ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബിസിനസ് ബേയിലെ സ്ഥാപനത്തിൽ ഏതാനും ജീവനക്കാരുമായി ഉച്ചക്ക് 12 മണിക്ക് കൂടിക്കാഴ്ച നടക്കാനിരിക്കെ മണിക്കൂറുകൾക്കുമുമ്പാണ് മരണം.

യു.കെയിൽ വിദ്യാർത്ഥിയായ മകൻ അരുണിനൊപ്പമാണ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് സംഭവം നടന്ന കെട്ടിടത്തിൽ ഒരു കമ്പനി ഡയറക്ടറെ കണ്ട് സംസാരിച്ചിരുന്നു. അതിന് ശേഷമാണ് ജോയി വീണു മരിച്ചത്. ഇതിലേക്ക് നയിച്ച കാര്യം എന്താണെന്നതിലാണ് വ്യക്തത വരാനുള്ളത്. അതുകൊണ്ട് തന്നെ മരണത്തിലെ ദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ്.

കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ മാനന്തവാടിയിലെ അറയ്ക്കൽ പാലസിലേയ്ക്ക് 2018 ഡിസംബർ 29നാണ് ജോയിയും സഹോദരൻ ജോണിയും കുടുംബസമേതം താമസം മാറ്റിയത്. ഇവരെല്ലാം വേദനയിലായിരുന്നു. ഇതിനിടെയാണ് ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അവസരമൊരുങ്ങുന്നത്.

സംസ്ഥാനത്തെ പ്രവാസികളായ നിരവധി മലയാളികളാണ് കൊറോണ ലോക്ക് ഡൗണിനു ശേഷം വിവിധ വിദേശ രാജ്യങ്ങളിൽ മരിച്ചിരിക്കുന്നത്. കൊറോണ മൂലമല്ല മരണമെങ്കിലും ഇവരിൽ പലരുടെയും മൃതദേഹം നാട്ടിലേയ്ക്കു എത്തിക്കാൻ സാധിക്കുന്നില്ല. ഈ വിഷയത്തിൽ സംസ്ഥാന കേന്ദ്രമന്ത്രിമാർ ഒട്ട് ഇടപെടുന്നുമില്ല. ഈ സാഹചര്യത്തിലാണ് ബിസിനസ് അതികായനായ ജോയിയുടെ മൃതദേഹം ചാർട്ടേഡ് ഫ്‌ളൈറ്റിൽ നാട്ടിലെത്തിക്കുന്നത്.