അമിതമായ ശബ്ദം കേൾപ്പിക്കാനായി കാറിന് പ്രത്യേക സൈലൻസർ, ഗ്ലാസ് ഫിലിം, പ്രത്യേകം ഘടിപ്പിച്ച വലിയ ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കർ ; മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് രൂപമാറ്റം വരുത്തിയ കാർ പിടികൂടി ; 20,000 രൂപപിഴ ഈടാക്കി

Spread the love

അടൂർ: മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് രൂപമാറ്റം വരുത്തിയ കാർ പിടികൂടി. 20,000 രൂപപിഴ ഈടാക്കി. അടൂർ പൊലീസിന്റെതാണ് നടപടി.

വാഹന പരിശോധനയ്ക്കിടെയാണ് അടൂർ പൊലീസ് കാർ പിടികൂടിയത്. അമിതമായ ശബ്ദം കേൾപ്പിക്കാനായി കാറിന് പ്രത്യേക സൈലൻസർ, ഗ്ലാസ് ഫിലിം, പ്രത്യേകം ഘടിപ്പിച്ച വലിയ ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കർ എന്നിവ ഫിറ്റ് ചെയ്തിരുന്നു.

ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അമിത വേഗതയിലായിരുന്നു കാർ. പിന്നീട് പത്തനംതിട്ട ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വാഹനം പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴക്ക് പുറമേ, നിയമവിരുദ്ധമായി ഘടിപ്പിച്ചിരിക്കുന്നവ വാഹനത്തിൽ നിന്ന് മാറ്റിയ ശേഷം പരിശോധനക്ക് ഹാജരാക്കണം. ഈ ഉപാധിയിൽ കാർ വിട്ടുനൽകി.