
എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ റഹ്മാൻ ട്രൂപ്പിലെ ബാന്റ് അംഗം മോഹിനി ഡേയും വേര്‍പിരിഞ്ഞു ; പരസ്പര ധാരണയിലുള്ള വേർപിരിയിലെന്ന് താരം
സ്വന്തം ലേഖകൻ
എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നതായി പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കുശേഷം എ.ആർ. റഹ്മാന്റെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയും ഭർത്താവില്‍നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചു. മോഹിനിയും സംഗീത സംവിധായകനായ ഭർത്താവ് മാർക് ഹാർട്ട്സുച്ചും ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ.
ഞാനും മാർക്കും വേർപിരിഞ്ഞത് ഹൃദയഭാരത്തോടെ അറിയിക്കുന്നു. ആദ്യം ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉള്ള പ്രതിബദ്ധത അറിയിക്കാൻ ഇത് ഞങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണയിലുള്ള വേർപിരിയലാണ് എന്ന് അറിയിക്കുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും. ജീവിതത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ വേണമെന്നും പരസ്പര ഉടമ്ബടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ടുപോകാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഞങ്ങള്‍ ഇരുവരും തീരുമാനിച്ചു.മോഹിനി ഡേ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

29 കാരിയായ മോഹിനി കൊല്‍ക്കത്തയില്‍ നിന്നുള്ള ബാസ് പ്ളെയറാണ്. 40 ലധികം വിദേശ ഷോകളില്‍ റഹ്മാനൊപ്പം ഭാഗമായിട്ടുണ്ട്.