video
play-sharp-fill

ഇരുപത്തഞ്ച് വർഷത്തിനുശേഷം എ.ആർ റഹ്മാന്റെ മാസ്മരിക സംഗീതം വീണ്ടും മലയാള സിനിമയിൽ

ഇരുപത്തഞ്ച് വർഷത്തിനുശേഷം എ.ആർ റഹ്മാന്റെ മാസ്മരിക സംഗീതം വീണ്ടും മലയാള സിനിമയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഇരുപത്തഞ്ച് വർഷത്തിനുശേഷം എ.ആർ റഹ്മാന്റെ സംഗീതം മലയാളസിനിമയിലേയ്ക്ക്. ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി ഒരുക്കുന്ന ചിത്രത്തിലാണ് വർഷങ്ങൾക്ക് ശേഷമുള്ള റഹ്മാന്റെ തിരിച്ചുവരവ്. ആടുജീവിതം എന്നുതന്നെ പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ നജീബായി അഭിനയിക്കുന്നത് നടൻ പൃഥ്വിരാജാണ്.

നോവലിലെ സങ്കീർണമായ വിഷയങ്ങൾ കഥാപാത്രത്തിന്റെ ജീവിതം, രൂപമാറ്റങ്ങൾ എന്നിവ അവതരിപ്പിക്കുക എന്നത് പൃഥ്യുരാജിന് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ്. കേരളത്തിലെ തിരുവല്ലയിൽ തുടങ്ങി രാജസ്ഥാൻ, ജോർദ്ദാൻ, ഒമാൻ, ഈജിപ്റ്റ്, എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കും. രണ്ടുവർത്തോളം സമയമാണ് ചിത്രം പൂർത്തിയാക്കാൻ അണിയറ പ്രവർത്തകർ കണക്കാക്കുന്നത്. റഹ്മാന്റെ സംഗീതത്തിൽ മൂന്ന് ഗാനങ്ങൾ ചിത്രത്തിലുണ്ടാകും. റഫീക്ക് അഹമ്മദിന്റേതാണ് വരികൾ. ഓസ്‌ക്കാർ വേദിയിൽ റഹ്മാനെപ്പോലെ തിളങ്ങിയ റസൂൽ പൂക്കിട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. ചിത്രത്തിൽ അമലാപോൾ മറ്റൊരു പ്രധാന റോൾ കൈകാര്യം ചെയ്തിരിക്കുന്നു. കെ.ജി.എ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത് ബോളിവുഡ് ക്യാമറാമാൻ എ യു മോഹനനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group