അക്യുപങ്ചർ കേന്ദ്രത്തിലെ ജീവനക്കാരിയോട് ലൈംഗികാതിക്രമം: അദ്ധ്യാപകന് സസ്പെൻഷൻ
കോഴിക്കോട്: അക്യുപങ്ചർ സ്ഥാപനത്തിലെ ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. പേരാമ്പ്ര NIM LP സ്കൂളിലെ അറബിക് അദ്ധ്യാപകൻ ജസീലിനെയാണ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്.
പേരാമ്പ്ര ചാലിക്കരയിൽ സ്ഥിതിചെയ്യുന്ന അക്യുപങ്ചർ സ്ഥാപനത്തിലെ ജീവനക്കാരിയോട് ജസീൽ മോശമായി പെരുമാറിയെന്നാണ് ആരോപണം. കഴിഞ്ഞ മാസം 19നായിരുന്നു ആരോപണത്തിന് ആസ്‌പദമായ സംഭവം
സംഭവത്തിൽ ജസീലിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Third Eye News Live
0