
സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില
കോട്ടയം : സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. ഇന്ന് ഒരു പവൻ സ്വർണത്തിന് 72,040 രൂപയാണ്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 9,005 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 9,821 രൂപയുമാണ്. സ്വർണവില മാറ്റമില്ലാതെ തുടരുന്നത് ആഭരണം വാങ്ങാൻ ആഗ്രഹിച്ചിരുന്നവർക്ക് ആശ്വാസവാർത്തയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ 22നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 74,320 രൂപയും ഒരു ഗ്രാം സ്വർണത്തിന്റെ വില 9,290 രൂപയുമായിരുന്നു.
അഞ്ച് ശതമാനം മിനിമം പണിക്കൂലി,മൂന്ന് ശതമാനം ജിഎസ്ടി, ഹോള്‍മാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകള്‍ ചേർത്ത് ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,964 രൂപ നല്‍കേണ്ടി വരുന്നു. എന്നാല്‍ ഒരു ഗ്രാം ആഭരണത്തിന് 9,792 രൂപ വേണം. സ്വർണവിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഇന്നലെ വ്യാപാരം നടന്ന അതേ വിലയിലാണ് ഇന്നത്തേയും വ്യാപാരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാജ്യാന്തര സ്‌പോട്ട് സ്വർണവില ഔണ്‍സിന് 3,318.47 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാജ്യാന്തര വിലയില്‍ ഏകദേശം 16 ഡോളർ ഇടിഞ്ഞിട്ടുണ്ട്. മാത്രമല്ല ഡോളറിനെതിരെ രൂപയ്ക്കും ഇന്ന് തളർച്ചയാണ്. രൂപയിലെ ഇടിവ് മൂലമാകാം ഇന്ന് കേരളത്തില്‍ സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. രൂപയുടെ മൂല്യം ഇടിയുമ്ബോള്‍ ഡോളറിന്റെ മൂല്യം ശക്തമാവുന്നു. ഇത് സ്വർണത്തിന്റെ ഇറക്കുമതിച്ചെലവും വർദ്ധിപ്പിക്കുന്നു. ഇത് ആഭ്യന്തര സ്വർണവിലയില്‍ കാര്യമായി പ്രതിഫലിക്കും. വിപണി വിദഗ്ധർ പറയുന്നത് രാജ്യാന്തര വില ഉടൻ തന്നെ 3,400 ഡോളർ മറികടക്കുമെന്നാണ്.
റെക്കാഡ് വിലക്കയറ്റത്തില്‍ നിന്നുള്ള അമിത ലാഭമെടുപ്പും സ്വർണവില ഇടിയാനുള്ള കാരണങ്ങളിലൊന്നായിട്ടുണ്ട്. എന്നാല്‍ താരിഫ് പ്രതിസന്ധികള്‍ അവസാനിപ്പിക്കാൻ തീരുമാനം ആയില്ലെങ്കില്‍ സ്വർണവില ഇനിയും ഉയർന്നേക്കാം.