ജർമ്മനിയിൽ സംഘടിപ്പിക്കുന്ന നാലാമത് കോൺഫറൻസ് ഏർലി കരിയർ ലീഗിൽ രാജ്യത്തിൻ്റെ ഏക പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് കുമരകം സ്വദേശിനി; കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ: ശ്രുതി സൈജോയെ അനുമോദിച്ചു

Spread the love

കുമരകം : ലോകത്തിലെ ഏറ്റവും വലിയ ഗവേഷണ കൂട്ടായ്മയായ മാക്സ് പ്ലാങ്ക് യൂറോപ്യൻ ലോ ഗ്രൂപ്പ് ജർമ്മനിയിൽ സംഘടിപ്പിക്കുന്ന നാലാമത് കോൺഫറൻസ് ഏർലി കരിയർ ലീഗൽ സ്കോളർസ് 2025 ൽ രാജ്യത്തിൻറെ ഏക പ്രതിനിധിയായി കുമരകം സ്വദേശിനി ശ്രുതി സൈജോ.

സെപ്റ്റംബർ 4 ,5 തീയതികളിലായാണ് ഡോക്ടർ പോസ്റ്റ് ഡോക്ടറൽ ഗവേഷണങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ പരിപാടി നടക്കുന്നത്.

1100 യൂറോ സ്കോളർഷിപ്പോടെ പ്രബന്ധം അവതരിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട 18 ഗവേഷകരിൽ ഒരാളും, ഏഷ്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ഗവേഷകയുമായാണ് ശ്രുതി സൈജോ ശ്രദ്ധ നേടുന്നത്.
ശ്രുതിയുടെ നേട്ടത്തിൽ അഭിമാനപൂർവ്വം, കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡണ്ട് ജി ഗോപകുമാർ ശ്രുതിയെ പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് സിജെ സാബു, എവി തോമസ്, രഘു അകവൂർ, അലൻ കുറിയാക്കോസ് മാത്യു, പഞ്ചായത്തംഗം പികെ മനോഹരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group