“.അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് “..: സൂപ്പർ ഹിറ്റായ ഈ പാട്ട് എഴിയത് ആരെന്നറിയാമോ?: അദ്ദേഹം ഒരൊറ്റ ഗാനമേ എഴുതിയിട്ടുള്ളു:
സ്വന്തം ലേഖകൻ
കോട്ടയം: ഉല്ലാസയാത്രകൾ, ചെറിയ കുടുംബസദസ്സുകൾ, കള്ളുഷാപ്പുകൾ, സഹപാഠികളുടെ ഒത്തുകൂടൽ, കല്യാണ വീടുകൾ ,സുഹൃത്ത് സംഗമങ്ങൾ തുടങ്ങി എവിടേയും പാടാവുന്ന ഒരു പാട്ടുണ്ട് മലയാള സിനിമാ ഗാനങ്ങളുടെ കൂട്ടത്തിൽ .
എവിടെ പാടിയാലും എല്ലാവരും കൂടെ പാടും .
താളം പിടിക്കും .
പറ്റിയെങ്കിൽ ഒന്നാടും .
പിന്നെ എങ്ങനെ പാടിയാലും രാഗം തെറ്റില്ല ,
താളവും തെറ്റില്ല
എല്ലാവരും ആസ്വദിക്കുകയും ചെയ്യും.
ഇനിയുമുണ്ട് ഈ പാട്ടിന്
മറ്റൊരു പ്രത്യേകത ,ഈ പാട്ട് എഴുതിയ വ്യക്തി തന്റെ ജീവിതത്തിൽ ഒരേയൊരു പാട്ടു മാത്രമേ എഴുതിയിട്ടുള്ളൂ.
ആ പാട്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആവുകയും ചെയ്തു .
പ്രിയ സുഹൃത്തുക്കൾ ആലോചിക്കുന്നുണ്ടായിരിക്കും ഏതാണീ പാട്ടെന്ന് ?
എങ്കിൽ ഒരു ക്ലൂ തരാം .
ഇദ്ദേഹം കോഴിക്കോട്ടുകാരനാണ് .
മനസ്സിലായില്ല അല്ലേ .
എങ്കിൽ വേറെ ഒരു ക്ലൂ കൂടി തരുന്നു .
ഇദ്ദേഹം കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ കൈയൊപ്പു ചാർത്തിയ പ്രസിദ്ധനായ ഒരു കഥാകൃത്തും നാടക രചയിതാവുമാണ്.
തന്റെ പ്രിയ നാടിന്റെ പേരിലാണ് ഈ കഥാകാരൻ അറിയപെടുന്നത്.
കഥാനായകന് ആ പേർ നൽകിയതോ പ്രശസ്ത ഹാസ്യസാഹിത്യകാരനായ സഞ്ജയനും .
ടിയാന്റെ ഈ പ്രശസ്ത ഗാനത്തിന് സംഗീതം നൽകിയത് കോഴിക്കോട് ആകാശവാണിയിലൂടെ കീർത്തി നേടിയ കെ.രാഘവൻ മാസ്റ്ററായിരുന്നു.
പാടിയതും രാഘവൻ മാസ്റ്ററും സംഘവും തന്നെ .
ഇനി നമുക്കാ വരികളൊന്നു കേൾക്കാം .
“അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
(അപ്പോളും…)
കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റുമൂളണ നേരത്ത്
കാറ്റുമൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്
കൂമന്‍ മൂളണ നേരത്ത്
കൈതപൂക്കണ കന്നിപ്പാ
കന്നിപ്പാടത്ത്
കാറ്റുമൂളണ നേരത്ത്
കാറ്റുമൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്
കൂമന്‍ മൂളണ നേരത്ത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റുമൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
മേലേക്കാവിലെ വേലകാണാന്‍
കോരന്‍ചെക്കന് പൂതിവന്ന്
കോരന്‍ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്ന്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
പൂതികൊണ്ട് മുടിചീകിവച്ച് പെണ്ണ്
പിന്നെ കാതില് കൈതോല തിരുകിവെച്ച്
കല്ലേം മാലേം മാറിലണിഞ്ഞ്
തുള്ളിച്ചൊപ്പരം പെണ്ണ് നടന്ന്
തുള്ളിച്ചൊപ്പരം പെണ്ണ് നടന്ന്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടും പോയി
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന് ….. ”
ഇപ്പോൾ ഗാനരചയിതാവിനെ മനസ്സിലായിട്ടുണ്ടാകുമല്ലോ ?
ഈ ഗാനം എഴുതിയത് തിക്കോടിയൻ .
മലയാള സാഹിത്യവേദിക്ക് മറക്കാൻ കഴിയാത്ത,
” അരങ്ങ് കാണാത്ത നടൻ ” എന്ന ആത്മകഥയിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും വയലാർ അവാർഡും നേടിയ
പി കുഞ്ഞനന്ദൻ നായർ എന്ന
തിക്കോടിയന്റെ ഇരുപത്തിമൂന്നാം
ചരമവാർഷിക ദിനമാണിന്ന്.