video
play-sharp-fill

സംസ്ഥാനത്ത് നടക്കുന്നത് അനധികൃത നിയമന കുംഭമേള : യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്ത നടപടി ക്രിമിനൽ കുറ്റമാക്കും ; ഇടത് സർക്കാരിന്റെ കാലത്ത് ബന്ധു നിയമനം ലഭിച്ച 17 പേരുകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് നടക്കുന്നത് അനധികൃത നിയമന കുംഭമേള : യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്ത നടപടി ക്രിമിനൽ കുറ്റമാക്കും ; ഇടത് സർക്കാരിന്റെ കാലത്ത് ബന്ധു നിയമനം ലഭിച്ച 17 പേരുകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ബന്ധുനിയമനം ലഭിച്ചവരുടെ പേരുകൾ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഇ.പി ജയരാജന്റെ ബന്ധുവിന്റെ പേര് മുതൽ സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവന്റെ ബന്ധുവിന്റെ പേരുൾപ്പടെ 17 പേരുള്ള ലിസ്റ്റാണ് പുറത്ത് വന്നിരിക്കുന്നത്.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ മന്ത്രി ഇ പി ജയരാജന്റെ ബന്ധുവായ സുധീർ നമ്പ്യാരുടെ നിയമനം, എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം. കെ ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷകമ്മീഷനിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയമിക്കാൻ ശ്രമിച്ചുവെന്നും തുടന്ന് വിവാദമായപ്പോൾ രാജിവയ്ക്കുകയായിരുന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ നടക്കുന്നത് അനധികൃത നിയമന കുംഭമേളയാണെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്ത നടപടി ക്രിമിനൽ കുറ്റമാക്കുമെന്നും അതിനുവേണ്ടി നിയമനിർമാണം കൊണ്ടുവരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, എത്രയോ വർഷമായി ജോലി ചെയ്ത് വരുന്നവരുണ്ട്. പത്ത് വർഷം കഴിഞ്ഞവരെ മാത്രമാണ് സ്ഥിരപ്പെടുത്തിയതെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.