പെൻഷൻ പരിഷ്‌കരണത്തിന് അടിയന്തിരമായി കമ്മീഷനെ നിയമിക്കണം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം ടൗണ്‍

Spread the love

വൈക്കം: പെൻഷൻ പരിഷ്‌കരണത്തിന് അടിയന്തിരമായി കമ്മീഷനെ നിയമിക്കണമെന്നും പരിഷ്‌കരണം വൈകിയതിനാല്‍ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം ടൗണ്‍ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

video
play-sharp-fill

കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലിം സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗം ഗിരിജാ നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ.മണിലാല്‍ മെറിറ്റ് അവാർഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ഇ.എൻ ഹർഷകുമാർ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു.

 

പി.വി.സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ, ബി.ഐ. പ്രദീപ് കുമാർ, സി.അജയകുമാർ സരസ്വതിയമ്മ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സെക്രട്ടറി ജഗദീഷ് അക്ഷര സ്വാഗതവും ജോ സെക്രട്ടറി കെ.എസ് ജയകുമാർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എൻ.ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), കെ.എസ്. ജയകുമാർ (വൈസ് പ്രസിഡന്റ്), ജഗദീഷ് അക്ഷര (സെക്രട്ടറി), കെ.പ്രകാശൻ ( ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group