ടെക്നിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ സ്ഥിര ജോലി; 23 ഒഴിവുകൾ; 26,500 – 60,700 വരെ ശമ്പളം വരെ

Spread the love

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരളത്തിൽ സ്ഥിര ജോലി നേടാൻ അവസരം. ട്രേഡ്‌സ്മാൻ- സ്മ്ത്തി (ഫോർജിങ് ആന്റ് ഹീറ്റ് ട്രീറ്റിങ്) തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആക 23 ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പിഎസ് സി ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം.

അവസാന തീയതി: ഒക്ടോബർ 03
തസ്തികയും ഒഴിവുകളും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്മാൻ – സ്മ്ത്തി (ഫോർജിങ് ആന്റ് ഹീറ്റ് ട്രീറ്റിങ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 23. കേരളത്തിലുടനീളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറ്റഗറി നമ്പർ: 277/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26,500 രൂപമുതൽ 60,700 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി
18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 (രണ്ടു തീയതികളും ഉൾപ്പെടെ) നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടിക വർഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് നൽകുന്നതാണ്.

യോഗ്യത
അനുയോജ്യമായ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി പരീക്ഷ പാസ്സായിരിക്കണം.
അല്ലെങ്കിൽ എസ്.എസ്.എൽ.സി പരീക്ഷ പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അനുയോജ്യമായ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ അനുയോജ്യമായ ട്രേഡിൽ കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് ഇൻ എഞ്ചിനീയറിംഗ് (കെ.ജി.സി.ഇ) പരീക്ഷ പാസ്സായിരിക്കണം/ അനുയോജ്യമായ ട്രേഡിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റ് (വി.എച്ച്.എസ്.സി) കോഴ്സ് പാസ്സായിരിക്കണം.

അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്മാൻ – സ്മ്ത്തി (ഫോർജിങ് ആന്റ് ഹീറ്റ് ട്രീറ്റിങ്) റിക്രൂട്ട്മെന്റ് വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.