കുറിച്ചിയിൽ പ്രവർത്തിക്കുന്ന സർക്കാർ ഐ.ടി.ഐയിൽ ദ്വിവത്സര ഇലക്ട്രീഷൻ ട്രേഡിൽ 2025-2027 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കുറിച്ചിയിൽ പ്രവർത്തിക്കുന്ന സർക്കാർ ഐ.ടി.ഐയിൽ എൻ.സി.വി.റ്റി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷൻ ട്രേഡിൽ 2025-2027 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥികൾക്കും അധികയോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ http://scddittiadmission.kerala.gov.in എന്ന ലിങ്കിലൂടെ ജൂലൈ 16ന് മുൻപായി അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2435272, 9446746465, 9544023159