
കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
നാഗമ്പടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ)വച്ച് ഓഗസ്റ്റ് 12ന് ചൊവ്വാഴ്ച രാവിലെ 11ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം നേരിട്ടെത്തണം. പ്രായപരിധി 40 വയസ്സില്‍ താഴെ. വിശദവിവരത്തിന് ഫോണ്‍: 0481-2583516.