
കോട്ടയം: ജില്ലയിലെ പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള നെടുങ്കാവ് വയൽ, കുറിച്ചി, മാടപ്പള്ളി, മധുരവേലി എന്നീ ഐ.റ്റി.ഐകളിൽ അപ്രന്റിസ് ക്ലാർക്കുമാരുടെ നാല് ഒഴിവുണ്ട്.
ഡി.സി.എ/സി. ഒ.പി.എ, മലയാളം കംപ്യൂട്ടിംഗിൽ അറിവ് ഉണ്ടായിരിക്കണം. അപേക്ഷാഫോം ജില്ലാ /ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. അപേക്ഷകൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജൂലൈ ഏഴിനകം നൽകണം. വിശദവിവരത്തിന് ഫോൺ : 0481 2562503.