
കോട്ടയം: കേരള സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ തിരുവല്ല കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്ലസ്ടു/ഐ.ടി.ഐ./ഡിപ്ലോമ. ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പത്തു ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ജൂണ്‍ 26ന് ക്ലാസുകള്‍ ആരംഭിക്കും. വിശദവിവരത്തിന് ഫോണ്‍ : 9495999688, 9496085912 ,9497289688.