പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Spread the love

കോട്ടയം: അസാപ് കേരള പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നസ് ട്രെയിനർ, ജിം ട്രെയിനർ, ഫിറ്റ്‌നസ് കോച്ച് മുതലായ തൊഴിൽ സാധ്യതകളുള്ള കോഴ്‌സിന് കേന്ദ്രസർക്കാർ എൻ.എസ്.ഡി.സി. വഴിയുള്ള എൻ.സി.വി.ഇ.ടി. സർട്ടിഫിക്കറ്റാണ് നൽകുന്നത്. പ്ലസ് ടു പൂർത്തിയായവർക്ക് അപേക്ഷിക്കാം.https://forms.gle/A3PU7xmAcgE9wWqz8 വഴി രജിസ്റ്റർ ചെയ്യാം. വിശദ വിവരത്തിന് ഫോൺ: 9495999731, 8330092230