video
play-sharp-fill

കോട്ടയം കങ്ങഴ ഗ്രാമപഞ്ചായത്ത് പത്തനാട് അങ്കണവാടിയിൽ ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ നിയമനം ; വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു ;അവസാനതീയതി ഏപ്രിൽ 17

കോട്ടയം കങ്ങഴ ഗ്രാമപഞ്ചായത്ത് പത്തനാട് അങ്കണവാടിയിൽ ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ നിയമനം ; വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു ;അവസാനതീയതി ഏപ്രിൽ 17

Spread the love

കോട്ടയം: കങ്ങഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ 33-ാം നമ്പർ പത്തനാട് അങ്കണവാടിയിൽ ആരംഭിച്ച അങ്കണവാടി കം ക്രഷിൽ ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് 18-35 പ്രായമുള്ള കങ്ങഴ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

പതിനഞ്ചാം വാർഡിലെ അപേക്ഷകർക്ക് മുൻഗണന. വർക്കർ തസ്തികയിൽ പന്ത്രണ്ടാംക്ലാസും ഹെൽപ്പർ തസ്തികയിൽ പത്താം ക്ലാസ് വിജയിച്ചവരും ആകണം അപേക്ഷകർ.

നിശ്ചിതയോഗ്യതയുള്ളവരുടെ അഭാവത്തിൽ വർക്കർ തസ്തികയിലേക്കു പത്താം ക്ലാസ് വിജയിച്ചവരെയും ഹെൽപ്പർ തസ്തികയിലേക്ക് ഏഴാം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും. അപേക്ഷ ഏപ്രിൽ 17 വൈകിട്ട് അഞ്ചുമണി വരെ സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി കൊടുങ്ങൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വാഴൂർ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 7907209161.