വനിത ശിശുവികസന വകുപ്പിന്റെ ‘പടവുകൾ’ പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു; കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2961272

Spread the love

കോട്ടയം: വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന ‘പടവുകൾ’ പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിവിധ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് പടവുകൾ. ഈ പദ്ധതിയുടെ 2024-25, 2025-26 വർഷങ്ങളിലേക്കുള്ള അപേക്ഷകൾ www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് വഴി നൽകണം . അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 13. ഫോൺ: 0481 2961272.

video
play-sharp-fill