video
play-sharp-fill

ആപ്പിള്‍ ജ്യൂസിന്റെ പേരില്‍ തര്‍ക്കം; വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് നേരെ യുവതിയുടെ പരാക്രമണം

ആപ്പിള്‍ ജ്യൂസിന്റെ പേരില്‍ തര്‍ക്കം; വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് നേരെ യുവതിയുടെ പരാക്രമണം

Spread the love

സ്വന്തം ലേഖകൻ

ന്യൂയോര്‍ക്ക് : വിമാനത്തില്‍ ആപ്പിള്‍ ജ്യൂസ് കൊണ്ടുപോകാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ മൂന്ന് എയര്‍പോര്‍ട്ട് ജീവനക്കാരെ ആക്രമിച്ച യുവതി അറസ്റ്റില്‍.

മാകിയ കോള്‍മാന്‍ ( 19 ) എന്ന യുവതിയാണ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഏപ്രില്‍ 25ന് യു.എസിലെ ഫീനിക്സ് സ്കൈ ഹാര്‍ബര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്.
സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ ആപ്പിള്‍ ജ്യൂസ് എടുത്തുമാറ്റി കൊണ്ടുപോയതോടെ യുവതി വാക്കേറ്റമുണ്ടാക്കുകയും ജ്യൂസ് തിരിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെ അവരെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്തു. . പരിക്കേറ്റ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :