
കൊച്ചി : അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരിയില്‍ അരങ്ങേറിയ താരമാണ് അപ്പാനി ശരത്. ഇന്ന് മലയാളത്തിലും തമിഴിലും സുപരിചിതനായ താരം ഇത്തവണത്തെ ബിഗ്ബോസ് മലയാളത്തിലും മാറ്റുരയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസില്‍ ആദ്യ ആഴ്ച പിന്നിട്ടതിനു പിന്നാലെ, ശരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും. ഗർഭിണിയായ ഭാര്യയെ ഉൾപ്പെടെ, ശരത്തിന്റെ കുടുംബത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് നെഗറ്റീവ് ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശരതിന്റെ കുടുംബം വ്യക്തമാക്കി. താരത്തിന്റെ ഫെയ്സ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.