play-sharp-fill
ഇതുവരെയും ആപ്പിന് അംഗീകാരം കിട്ടിയില്ല: ചൊവ്വാഴ്ചയും മദ്യം കിട്ടില്ല; കാത്തിരിക്കാനുള്ള അഭ്യർത്ഥനയുമായി ഫെയർ കോഡ്

ഇതുവരെയും ആപ്പിന് അംഗീകാരം കിട്ടിയില്ല: ചൊവ്വാഴ്ചയും മദ്യം കിട്ടില്ല; കാത്തിരിക്കാനുള്ള അഭ്യർത്ഥനയുമായി ഫെയർ കോഡ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്തെ മദ്യ വിൽപ്പന എന്നു പുനരാരംഭിക്കാൻ ആകുമെന്ന ആകാംഷ നീട്ടി വച്ച് ആപ്പ് നിർമ്മാണം വൈകുന്നു..! സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷനു വേണ്ടി നിർമ്മിച്ച ബെവ് ക്യൂ എന്ന ആപ്ലിക്കേഷന് ഗൂഗിളിന്റെ അംഗീകാരം കിട്ടുന്നത് വൈകിയതോടെയാണ് ചൊവ്വാഴ്ചയും സംസ്ഥാനത്ത് മദ്യവിൽപ്പന ഉണ്ടാകില്ലെന്ന് ഉറപ്പായത്. തിങ്കളാഴ്ച വൈകിട്ടുവരെയും ആപ്ലിക്കേഷനു ഗൂഗിളിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ഫെയർ കോഡ് അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.


സാധാരണ ഗതിയിൽ മൂന്നു മുതൽ ഏഴു ദിവസം വരെയാണ് ആപ്ലിക്കേഷന് അംഗീകാരം ലഭിക്കാൻ ആവശ്യമായി വേണ്ടത്. സർക്കാരിന്റെ പ്രോജക്ട് ആയതിനാൽ രണ്ടു ദിവസം കൊണ്ടു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ശനിയാഴ്ച അപ്രൂവലിനായി ഗൂഗിളിനെ സമീപിച്ചെങ്കിലും ആപ്പിന് ഇതുവരെയും അംഗീകാരം ലഭിച്ചിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് എങ്കിലും അപ്രൂവൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ അപ്രൂവൽ ലഭിച്ചാൽ ചൊവ്വാഴ്ച ട്രയൽ റൺ വേണ്ടി വരും. ഇതിനു ശേഷം മാത്രമേ ക്യൂവിനു വേണ്ടി ആപ്പ് നൽകാൻ കഴിയുവെന്നും ഫെയർ കോഡ് അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ തേർഡ് ഐ ബ്യൂറോ സംഘം ഫെയർകോഡുമായി ബന്ധപ്പെട്ടിരുന്നു. ഉച്ചയോടെ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഫെയർ കോഡ് തേർഡ്‌ഐയോടു വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉച്ചയായിട്ടും ആപ്പിന് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചില്ല. ഇതോടെയാണ് ചൊവ്വാഴ്ച മുതൽ മദ്യവിൽപ്പന സംസ്ഥാനത്ത് ഉണ്ടാകില്ലെന്നു വ്യക്തമായത്.

തിങ്കളാഴ്ച രാത്രി വൈകി ആപ്ലിക്കേഷന് അംഗീകാരം ലഭിച്ചാൽ ചൊവ്വാഴ്ച ട്രയൽ റൺ നടത്താനാവുമെന്നാണ് ഇപ്പോൾ ഫെയർ കോഡ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ബുധനാഴ്ചയോടെ മദ്യവിൽപ്പന പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുമതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും സംസ്ഥാനത്തെ മദ്യ വിൽപ്പന പുനരാരംഭിക്കാൻ സാധിക്കാത്തതിൽ കടുത്ത അമർഷമാണ് മദ്യ ഉപഭോക്താക്കൾ ഉയർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ മദ്യത്തിന്റെ ആപ്പ് തയ്യാറായില്ലെങ്കിൽ സർക്കാരിനും കടുത്ത വിമർശനം നേരിടേണ്ടി വരും. പ്രവർത്തിപരിചയമില്ലാത്ത കമ്പനിയെ ആപ്പ് നിർമ്മിക്കാൻ ഏൽപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കു കാരണമെന്നും, ഇതിനു പിന്നിൽ അഴിമതി ഉണ്ടെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എത്രയും വേഗം ആപ്പ് നിർമ്മാണം ആരംഭിക്കുകയും, മദ്യ വിതരണം തുടങ്ങുകയും ചെയ്തില്ലെങ്കിൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും.