ആം ആദ്മി പാർട്ടിയുടെ ലോക്‌സഭാ സ്ഥാനാർഥിയായിരുന്ന ഗുഗൻ സിങ് റാണ ബി.ജെ.പിയിൽ ചേർന്നു

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി : ആം ആദ്മി പാർട്ടിയുടെ ലോക്‌സഭാ സ്ഥാനാർഥിയായിരുന്ന ഗുഗൻ സിങ് റാണ ബി.ജെ.പിയിൽ ചേർന്നു. നിയമസഭാ ഇലക്ഷന് മുന്നോടിയായിയാണ് സംഭവം എന്നതാണ് ആം ആദ്മിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ ലോക്‌സഭാ സ്ഥാനാർഥിയായിരുന്ന ഗുഗൻ സിങ് റാണ. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഗുഗൻസിങ്ങ് ബിജെപിയിൽ മടങ്ങിയെത്തിയത്.

കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ വടക്ക്-പടിഞ്ഞാറ് ഡൽഹിയിൽ നിന്നാണ് ഗുഗൻസിങ് മത്സരിച്ചത്. 2017 ൽ ബവാന ഉപതിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിന്റെ പരിഭവത്തിലാണ് ബി.ജെ.പി വിട്ട് സിങ് ആം ആദ്മി പാർട്ടിയിൽ ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിങ്ങിന് അർഹിക്കുന്ന ആദരവും ബഹുമാനവും ലഭിക്കുമെന്ന് ബി.ജെ.പി ഡൽഹി പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു. നിരുപാധികമായാണ് സിങ് പാർട്ടിയിൽ തിരിച്ചെത്തിയതെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞെങ്കിലും അദ്ദേഹം ബവാനയിൽ നിന്ന് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.