
കോട്ടയം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനും ആ വാര്‍ത്തകളില്‍ കേന്ദ്ര കഥാപാത്രമായി വന്ന യുവതിയും തമ്മില്‍ ഒന്നിച്ചൊരു ജീവിതത്തിലേക്ക് കടക്കുന്നു എന്ന അപൂര്‍വതക്ക് കേരളം സാക്ഷിയാകുന്നു.
സ്വന്തം നഗ്നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചുവെന്ന വ്യാജ പ്രചാരണത്തിന്റെ പേരില്‍ 2016ല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ തൊടുപുഴയിലെ ശോഭാ ജോസഫാണ് വധു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിലൂടെയാണ് ശോഭ തന്റെ നിരപരാധിത്വം തെളിയിച്ചത്.
ഈ കേസിലുടനീളം വാര്‍ത്തയിലൂടെ ശോഭക്ക് പിന്തുണ നല്കിയ മാധ്യമ പ്രവര്ത്തകൻ, മാധ്യമ സിന്‍ഡിക്കറ്റ് എന്ന സ്വതന്ത്ര മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി പ്രവര്‍ത്തിച്ചു വരുന്ന അനില്‍ ഇമ്മാനുവല്‍ ആണ് ശോഭയെ വിവാഹം ചെയ്യുന്നത്.
സ്വന്തം നഗ്നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചുവെന്ന വ്യാജ പ്രചാരണത്തിന്റെ പേരില്‍ തൊടുപുഴ സ്വദേശിയായ ശോഭാ ജോസഫിനെ ഭര്‍ത്താവ് ഉപേക്ഷിക്കുകയായിരുന്നു.
തന്റെ നിരപരാധിത്വം ഭർതൃ വീട്ടുകാരോട് പറഞ്ഞിട്ടും ശോഭയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആരും തയാറായിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജ പ്രചാരണത്തിന്റെ പേരില്‍ 2016ല്‍ ശോഭ വീട്ടില്‍ നിന്ന് പുറത്തായപ്പോഴാണു ചില അടുപ്പക്കാര്‍ വഴി വാര്‍ത്താ സഹായം തേടി അനില്‍ ഇമ്മാനുവലിനെ ബന്ധപ്പെട്ടത്.
അന്ന് മനോരമ ചാനലില്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ആയിരുന്ന അനില്‍ ഇമ്മാനുവല്‍ 2018 നവംബറില്‍ ഈ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് ശോഭയുടെ വിജയവാര്‍ത്ത ലോകമറിഞ്ഞത്.
പിന്നീട് മുഖ്യധാരാ പത്രങ്ങളും ദേശീയ മാധ്യമങ്ങളും അടക്കം ഈ വിഷയം വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാന വനിതാ കമ്മീഷന് അടക്കം ശോഭക്ക് ആദരവുമായി രംഗത്ത് എത്തിയിരുന്നു.
ഇതിനിടെ ശോഭയുടെ നിയമപോരാട്ടം സിനിമയാക്കാനും വിവിധ ഭാഷകളില്‍ നിന്ന് പലരും മുന്നോട്ട് വരികയും ചെയ്തിരുന്നു.
മൂന്നര വര്‍ഷത്തിനിടെ മൂന്ന് ഫോറന്‍സിക് പരിശോധനകള്‍ക്കൊടുവിലാണ് ശോഭ തന്റെ ഒറ്റയാള്‍ നിയമപോരാട്ടം ഒടുവില്‍ വിജയത്തില്‍ എത്തിച്ചത്.
വാര്‍ത്തകളിലൂടെയും മറ്റും വിവരം ശ്രദ്ധയില്‍പെട്ട അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ഇടപെട്ട് സിഡാക്ക് ലാബിനെ കൊണ്ട് പരിശോധിപ്പിച്ചാണ് ശോഭയുടേതെന്ന് ആരോപിക്കപ്പെട്ട വീഡിയോ വ്യാജമെന്ന് സ്ഥിരീകരിക്കുന്നത്.
ഒടുവില്‍ ശോഭയ്ക്കെതിരെ ഉയര്‍ത്തിയ ആരോപണം വ്യജമായിരുന്നു എന്ന് 2022ല്‍ ഭര്‍ത്താവ് കോടതിയില്‍ ഏറ്റുപറഞ്ഞതോടെ കേസ് പിന്‍വലിച്ച് ഒത്തുതീര്‍പ്പിന് തയ്യാറായ ശോഭ, തൊട്ടുപിന്നാലെ 2022-ല്‍ ആണ് വിവാഹമോചനം നേടിയത്.
2021ല്‍ വിവാഹമോചനം നേടിയ അനില്‍ ഇമ്മാനുവല്‍ 2022ല്‍ മനോരമ ചാനലില്‍ നിന്ന് രാജിവച്ച് മാധ്യമ സിന്‍ഡിക്കറ്റ് എന്ന സ്വതന്ത്ര മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.



