play-sharp-fill
‘കെണി’ പതിയിരിപ്പുണ്ട് സൂക്ഷിക്കുക..!! വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന.apk , .exe ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്; ചതിക്കുഴിയില്‍ വീഴരുതെന്ന് കേരള പൊലീസ്

‘കെണി’ പതിയിരിപ്പുണ്ട് സൂക്ഷിക്കുക..!! വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന.apk , .exe ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്; ചതിക്കുഴിയില്‍ വീഴരുതെന്ന് കേരള പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന ഫയലുകൾ ഒരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ, ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. .apk , .exe എന്നി എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഡൗൺലോഡ് ചെയ്താൽ ചതിക്കുഴിയിൽ വീഴാൻ സാധ്യതയുണ്ടെന്നും സ്വയം മുൻകരുതൽ സ്വീകരിക്കണമെന്നും കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പ്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും
ആക്രമണകാരികളായ മാൽവെയറുകൾ
ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, ഉടമയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങൾ തട്ടിയെടുക്കുന്ന
തട്ടിപ്പുകൾ കൂടിവരുകയാണ്. ഫോണിലേക്കോ
കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകൾ
അയച്ചു നൽകുകയും, അതിൽ ക്ലിക്ക്
ചെയ്യുമ്പോൾ തട്ടിപ്പുകാർക്ക് ഫോണിന്റെയും,
കമ്പ്യൂട്ടറിന്റെയും നിയന്ത്രണം
കൈക്കലാക്കാനും സാധിക്കുന്നു. തുടർന്ന് അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും കഴിയുന്നു.

പ്ളേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ,
വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk, exe എന്നി എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഒരുകാരണവശാലും ഡൌൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. സ്വയം മുൻകരുതൽ സ്വീകരിക്കുന്നത് ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ സഹായിക്കും.

Tags :