video
play-sharp-fill
ഹാമർ ത്രോ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മരിച്ചത് 17 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ; മരണം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ഹാമർ ത്രോ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മരിച്ചത് 17 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ; മരണം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

 

സ്വന്തം ലേഖകൻ

കോട്ടയം : പാലായിലെ ജൂനിയർ ഹാമർ ത്രോബോൾ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. കായികമേളയിൽ വോളണ്ടിയറായി പ്രവർത്തിച്ചിരുന്ന ഈരാറ്റപേട്ട മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോൺസൺ ജോർജ്ജിന്റെ മകൻ അഫീൽ ജോൺസണാണ് മരിച്ചത്. ഒക്ടോബർ നാലിന് പാലായിലെ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെയാണ് അപകടം. കായികമേളയിൽ വോളണ്ടിയറായി പ്രവർത്തിച്ചിരുന്ന അഫീൽ ജാവലിൽ ത്രോ എടുക്കാൻ പോകുന്നതിനിടെ ഹാമർ മത്സരം നടത്തുകയും തലയിൽ ഹാമർ ത്രോ വീണ് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

പാലായിലെ മൈതാനത്ത് നിന്നും അതിവേഗം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ അബോധാവസ്ഥയിൽ കഴിയുകയായിരുന്നു. അടിയന്ത്ര ശസ്ത്രക്രിയ്ക്ക് അഫീലിനെ വിധേയമാക്കിയെങ്കിലും ആന്തരികഅവയവങ്ങളുടെ പ്രവർത്തനത്തെ ഒരോന്നിനെയായി ബാധിക്കുകയായിരുന്നു. ഡയാലിസിസ് നടത്തിയെങ്കിലും വൃക്കയുടെ പ്രവർത്തനങ്ങളടക്കം തകരാറിലായിരുന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ച്ച വൈകിട്ട് നാലുമണിയോടെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായികമേളയ്ക്കിടയിലുണ്ടായ അപകടം സംബന്ധിച്ച് പാലാ ആർ.ഡി. ഓ അന്വേഷണം നടത്തി ജില്ലാ കളക്ടർ പി. കെ സുധീർ ബാബുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കുറ്റക്കാരായ കായികമേള നടത്തിപ്പുകാർക്കെതിരെ ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തിൽ പാലാ പോലീസ് കേസെടുത്തെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രം ഒതുക്കി. അഫീലിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടം ചൊവ്വാഴ്ച്ച നടക്കും. ഇതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും.

Tags :