play-sharp-fill
അഫീലിന്റെ മരണം ; പ്രതി ചേർക്കപ്പെട്ടവരോട് പോലീസിന്റെ കാരുണ്യം, അറസ്റ്റ് ഉണ്ടാവില്ല

അഫീലിന്റെ മരണം ; പ്രതി ചേർക്കപ്പെട്ടവരോട് പോലീസിന്റെ കാരുണ്യം, അറസ്റ്റ് ഉണ്ടാവില്ല

 

സ്വന്തം ലേഖിക

കോട്ടയം : സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കിടെ ഹാമർ ത്രോ തലയിൽ വീണ് പ വിദ്യാർഥി മരിച്ച സംഭവത്തിൽ കുറ്റക്കാരോട് പോലീസിന്റെ കാരുണ്യം. മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപെട്ട നാല് സംഘാടകരെയും അറസ്റ്റ് ചെയ്യാതെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് പോലീസ് തീരുമാനം.

ത്രോ മത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, ത്രോ ഇനങ്ങളുടെ വിധികർത്താവായ ടി.ഡി.മാർട്ടിൻ, സിഗ്‌നൽ നൽകാൻ ചുമതലയിലുണ്ടായിരുന്ന ഒഫിഷ്യൽമാരായ കെ.വി.ജോസഫ്, പി. നാരായണൻകുട്ടി എന്നിവരാണ് കുറ്റക്കാർ. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കുറ്റക്കാരെ കണ്ടെത്തിയെങ്കിലും അറസറ്റ് വേണ്ടെന്നാണ് തീരുമാനം. നിസാര വകുപ്പ് ചുമത്തിയതിനാൽ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികളെ ജാമ്യത്തിൽ വിടേണ്ടിവരും. ഇതോടെ പോലീസ് സ്റ്റേഷനിൽപോലും കയറാതെ പ്രതികൾക്ക് കേസിൽ നിന്നും രക്ഷപെടാനാകും.
കോടതിയുടെ നിർദേശാനുസരണം തുടർ നടപടി സ്വീകരിച്ചാൽ മതിയെന്നാണ് പോലീസിന്റെ തീരുമാനം. അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ മീറ്റിനിടെയാണ് ഹാമർ തലയിൽ വീണ് വൊളന്റിയറായ അഭീൽ ജോൺസൺ മരിച്ചത്.

ഒരേസമയം ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ സംഘടിപ്പിച്ചതും ഒരേ ഫിനിഷിങ് പോയിന്റ് നിശ്ചയിച്ചതുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ ബോധ്യപ്പെട്ടിരുന്നു.

അഭീലിന് നീതിക്കായി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മാതാപിതാക്കൾ മുഖ്യമന്ത്രിയെ നേരിൽകണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ കാരുണ്യ നടപടി