video
play-sharp-fill

അപര്‍ണ ബാലമുരളിയോടുള്ള മോശം പെരുമാറ്റം; വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

അപര്‍ണ ബാലമുരളിയോടുള്ള മോശം പെരുമാറ്റം; വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ സസ്പെൻഷൻ. ലോ കോളേജ് വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോളേജ് പ്രിന്‍സിപ്പാലാണ് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടിരുന്നു.

ബുധനാഴ്ചയാണ് കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനായി എത്തിയ അപര്‍ണ മുരളിയോട് കോളേജിലെ വിദ്യാര്‍ത്ഥി വേദിയില്‍ വച്ച് മോശമായി പെരുമാറിയത്. നടിക്ക് പൂവ് കൊടുക്കാന്‍ വേണ്ടി വേദിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കയ്യില്‍ പിടിക്കുകയും തോളില്‍ കൈ ഇടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അനിഷ്ടം പ്രകടിപ്പിച്ച നടി എന്താടോ ലോ കോളേജ് അല്ലേ എന്ന് ചോദിച്ചു. സംഭവത്തെ കുറിച്ച് നടി പിന്നീട് ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് എറണാകുളം ലോ കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു. സിനിമ താരത്തിന് നേരെ വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നുണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും കോളേജ് യൂണിയന്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് കോളേജ് യൂണിയന്‍ ഖേദം പ്രകടനം നടത്തിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

താരത്തിന്റെ അനുമതി ഇല്ലാതെ ഇങ്ങനെ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നത്. നടി നിയമനടപടികള്‍ സ്വീകരിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.