video
play-sharp-fill

അപര്‍ണ ബാലമുരളിക്കും  അപര..

അപര്‍ണ ബാലമുരളിക്കും അപര..

Spread the love

സ്വന്തംലേഖകൻ

എല്ലാ താരങ്ങള്‍ക്കും പൊതുവെ ഒരു അപരന്‍ അല്ലെങ്കില്‍ അപര ഉണ്ടാകാറുണ്ട്. ചിലര്‍ കൃത്രിമമായി താര രൂപം സ്വീകരിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. മറ്റ് ചിലര്‍ ജന്മനാ താരങ്ങളുടെ രൂപത്തില്‍ വന്നവരും ഉണ്ട്. അത്തരത്തില്‍ മലയലാളികളുടെ ഇഷ്ടതാരമായ അപര്‍ണ ബാലമരുളിയുടെ രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുന്നത്.അപര്‍ണ ബാലമുരളിയുമായി സാമ്യമുള്ള പെൺ കുട്ടിയെ കൂട്ടുകാരിയാണ് സമൂഹമാധ്യമത്തിലൂടെ ലോകത്തിന് കാണിച്ച് കൊടുത്തത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു. കാളിദാസനും അപര്‍ണയും പ്രധാനവേഷത്തിലെത്തുന്ന ജീത്തു ജോസഫ് ചിത്രം മിസ്റ്റര്‍ ആന്റ് മിസ് റൗഡിയുടെ പോസ്റ്ററിന് സമീപം നിന്നാണ് ഈ വിഡിയോ ചെയ്തിരിക്കുന്നത്.ഇതോടെ ഏറെ ആരാധകരുള്ള താരത്തിന്റെ അപരയെയും ആരാധകര്‍ സ്വീകരിക്കുകയാണ്. പോസ്റ്ററിലുള്ള അപര്‍ണ ബാലമുരളിയാണോ പുറത്ത് നില്‍ക്കുന്ന പെണ്‍കുട്ടിയാണോ യഥാര്‍ത്ഥം എന്നാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്.