പാലാ-കൊടുങ്ങൂര്‍ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിനു പതിമൂന്നു ലക്ഷം രൂപ നഷ്ട പരിഹാരം: നഷ്ട പരിഹാര തുക അപകടമുണ്ടാക്കിയ ബസിന്റെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണം.

Spread the love

കോട്ടയം: പാലാ-കൊടുങ്ങൂര്‍ റോഡില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ

യുവാവിന് നഷ്ടപരിഹാരമായി പതിമൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണല്‍ ഉത്തരവായി.

ആനിക്കാട് വെട്ടിക്കാവുങ്കല്‍ വീട്ടില്‍ ജെയിംസ് കുട്ടി ജോസ് ഫയല്‍ ചെയ്ത കേസിലാണ് വിധി വന്നത്. 2020 മാര്‍ച്ച്‌ 20 നു ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാലാ-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടുങ്ങൂര്‍ റോഡേ ബൈക്കില്‍ ജെയിംസ് കുട്ടി യാത്ര ചെയ്യവേ എതിരെ അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചായിരുന്നു വാഹനാപകടം.

നഷ്ട പരിഹാര തുക അപകടത്തിന് കാരണമായ സ്വകാര്യ ബസ്സിന്റെ ഇന്‍ഷുറന്‍സ്

കമ്പനി ഹര്‍ജിക്കാരനു നല്‍കുവാന്‍ ട്രിബ്യൂണല്‍ ഉത്തരവായി. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. പി. രാജീവ് ട്രിബ്യൂണലില്‍ ഹാജരായി.