
കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എം.സി റോഡില്‍ എസ്.എച്ച് മൗണ്ട് ഭാഗത്ത് റോഡരികില്‍ നിർത്തിയിട്ട ലോറിയുടെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് സ്വദേശി ആസാദ് ആണ് മരിച്ചത്.
പിക്കപ്പ് വാനിലെ ജീവനക്കാരനാണ് ആസാദ് .
ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു അപകടം. കോഴിക്കോട് ട്രോഫി നിർമ്മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ആസാദ്. നിർമ്മിച്ച ട്രോഫിയുമായി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു.
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികില്‍ നിർത്തിയിട്ട ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. പാഴ്‌സല്‍ സർവീസുമായി കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറി ഡ്രൈവർ വിശ്രമിക്കുന്നതിനു വേണ്ടിയാണ് റോഡരികില്‍ നിർത്തിയിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു.