
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്കൂള്‍ വിദ്യാർഥികള്‍ മരിച്ച കേസില്‍ കാർ ഡ്രൈവർ അറസ്റ്റില്‍.
പൊഴിയൂർ സ്വദേശിയായ ഷാബു (44) ആണ് അറസ്റ്റിലായത്. അഭിഭാഷകനായ
ഇയാള്‍ക്കെതിരെ മദ്യലഹരിയില്‍ വാഹനമോടിച്ചതിനും മനപ്പൂർവമുളള നരഹത്യയ്ക്കും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മുല്ലൂർ ഭദ്രകാളിക്ഷേത്രത്തിന് മുന്നില്‍വെച്ചാണ് അപകടം നടന്നത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജെയ്സൻ (17), പുതിയതുറ സ്വദേശിനി ടി. ഷാനു (16) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പുതിയതുറ സ്വദേശിനിയായ മറ്റൊരു വിദ്യാർഥിനി സ്റ്റെഫാനി (16) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ച ജെയ്സൻ വിഴിഞ്ഞം സെന്റ് മേരീസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയാണ്. ഷാനുവും പരിക്കേറ്റ സ്റ്റെഫാനിയും ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനികളാണ്. വിഴിഞ്ഞത്തുനിന്ന് പുതിയതുറ ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാർഥികള്‍ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ചൊവ്വര ഭാഗത്തുനിന്നു വന്ന കാർ ഇടിക്കുകയായിരുന്നു.



