
കോട്ടയത്ത് ബസ്സിൽ വച്ച് ഹൃദയാഘാതമുണ്ടായ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ബസ് ജീവനക്കാർ നടത്തിയ ഓട്ടം വിഫലം: ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു : മരിച്ചത് തൊടുപുഴ ഊന്നുകൽ സ്വദേശി മാലപ്പറമ്പിൽ ആസാദ്
കോട്ടയം: കോട്ടയത്ത് ബസ്സിൽ വച്ച് ഹൃദയാഘാതമുണ്ടായ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ബസ് ജീവനക്കാർ നടത്തിയ ഓട്ടം വിഫലം. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.
തൊടുപുഴ ഊന്നുകൽ സ്വദേശി മാലപ്പറമ്പിൽ ആസാദ് എം.എ (43) ആണ് മറിച്ചത്.
രാവിലെ 10.25-ന് നാഗമ്പടം ബസ് സ്റ്റാൻഡിൽ എത്തിയ ബസിൽ അനക്കമില്ലാതെ ഇരിക്കുയായിരുന്നു ആസാദ് . ഉടൻ തന്നെ ഡ്രൈവർ റോണിയും കണ്ടക്ടർ റോജനും ചേർന്ന് ബന് നേരേ ജില്ലാ ആശുപത്രിയിലേക്ക് ഓടിച്ചു. പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കോട്ടയം അരീപ്പറമ്പ് പാമ്പാടി റൂട്ടിൽ സർവ്വീസ് നടത്തുന്ന അർബെല്ല ബസിൽ വച്ചാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 10.25 ഓടെ പാമ്പാടിയിൽ നിന്നും ബസ് കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ എത്തി ആളെ ഇറക്കുന്ന സമയത്താണ് ഫുട് ബോർഡിന് മുന്നിലെ സീറ്റിൽ യാത്രക്കാരൻ അനക്കമില്ലാതെ ഇരിക്കുന്നത് ബസ് ജീവനക്കാർ ശ്രദ്ധിച്ചത്.
ഉടൻ തന്നെ ഈ ബസിലെ തന്നെ യാത്രക്കാരിയായിരുന്ന നഴ്സും, നാഗമ്പടം എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരും ചേർന്ന് പരിശോധിച്ചപ്പോൾ അബോധാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ് അതിവേഗം ഡ്രൈവർ റോണിയും, കണ്ടക്ടർ റോജിയും, പോലീസും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
കോട്ടയത്ത് മണർകാടാണ് ഇദ്ദേഹം താമസിച്ചിരുന്നതെന്നു പറയുന്നു.
ബസിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ ഇദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ലെന്ന് ബസ് ജീവനക്കാരും പറഞ്ഞു.
കൈവശം ഉള്ള ബാഗിൽ നിന്നുള്ള മേൽവിലാസം പ്രകാരം വീട്ടുകാരെ വിവരം അറിയിച്ചു.
ഭാര്യ – നിഷ (നഴ്സ്)