അൻവർ വിഷയവും പെരിയ പ്രതികളെ സ്വീകരിക്കലും സർക്കാരിനെ പ്രതിരോധത്തിലാക്കിയപ്പോൾ ബോ. ചെയെ അകത്തിട്ട് ശ്രദ്ധ തിരിച്ചു: അറസ്റ്റിനു പിന്നാലെ അൻവറിനുണ്ടായ ഇമേജും ഇല്ലാതാക്കാൻ കഴിഞ്ഞു: വമ്പനെ തളച്ചതിന്റെ ഞെട്ടലിൽ ഹണി റോസ്.
തിരുവനന്തപുരം : ബോബി ചെമ്മന്നൂര്‍ (ബോ.ചെ.) വിഷയത്തില്‍ പി.വി. അൻവര്‍ എം.എല്‍.എ. അടഞ്ഞ അദ്ധ്യായമാകുമോ? സൈബര്‍ ഇടത്തില്‍ സജീവമാകുന്ന ചോദ്യം ഇതാണ്.
ഫോറസ്റ്റ് ഓഫീസ് ഉപരോധത്തെത്തുടര്‍ന്നുണ്ടായ സംഘര്ഷത്തിൻമേല് ചാര്‍ജ്ജ് ചെയ്ത കേസില്‍ അൻവറിനെ അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാരിനെ ലേശം പ്രതിരോധത്തിലാക്കിയിരുന്നു.
അതിന് പിന്നാലെയാണ് പെരിയ ഇരട്ടക്കൊലകേസിലെ പ്രതികള്‍ക്ക് വിരോചിത സ്വീകരണം നല്കാൻ സി.പി.എം. നേതാക്കൻമാര് കണ്ണൂര്‍ ജയിലിന് മുന്നിലേക്ക് ഇറങ്ങിപ്പുറപ്പെട്ടത്. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളുടെ ശ്രദ്ധ ഒന്ന് തിരിച്ചുവിടേണ്ടത് സി.പി.എമ്മിന്റെ ആവശ്യമായിരുന്നു.
അതായത് അൻവര്‍ അങ്ങിനെ സ്റ്റാറാകേണ്ട എന്ന മുഖ്യനും കൂട്ടരും നിനച്ചു . അത് ബോബി ചെമ്മന്നൂര്‍ എന്ന വ്യവസായിക്ക് ദോഷമായി എന്നാണ് പൊതുവിലയിരുത്തല്‍.
അതായത് അൻവര്‍, പെരിയ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ബോ.ചെയെ അറസ്റ്റ് ചെയ്തത് എന്ന് സാരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാസ്തവത്തില്‍ ബോ.ചെയെ ഒന്ന് വിരട്ടുക മാത്രമായിരുന്നു നടി ഹണി റോസിന്റെ ലക്ഷ്യം. അത്രകണ്ട് ഉപദ്രവമായിരുന്നു അയാള്‍ നടിയോട് കാട്ടിയത്. ഏറി വന്നാല്‍ ബോ.ചെയുടെ സൈബര്പടയാളികളെ ഒന്ന് അകത്തിടണം.
അതിനപ്പുറത്തേയ്ക്കൊന്നും അവര്‍ ലക്ഷ്യമിട്ടിരുന്നില്ല. ബോബിയെപ്പോലെ ഒരു വമ്പനെ പൂട്ടാൻ തന്നെ കൊണ്ട് സാധിക്കില്ല എന്നതായിരുന്നു അവരുടെ ചിന്ത. എന്നാല്‍ ഹണിയുടെ പരാതി കാര്യമായി ഏറ്റെടുത്താല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുതിയ അജണ്ട സെറ്റ് ചെയ്യാനാകുമെന്ന് തത്പരക്ഷികള്‍ കരുതി.
വാസ്തവത്തില്‍ അത് തന്നെയാണ് ബോബിക്ക് കുരുക്കായി മാറിയത് എന്നാണ് അന്വേഷണത്തില്‍ അറിയാൻ സാധിക്കുന്നത്. ഏതായാലും ഉര്‍വ്വശീശാപം ഉപകാരമായി എന്നും ചിലര്‍ ബോബിയുടെ അറസ്റ്റിനെ വിലയിരുത്തുന്നു