ദലിത് പെൺകുട്ടിയുടെ മരണം വിവാദത്തിലേക്ക്; ആത്മഹത്യക്ക് തലേന്ന് അവൾ കാമുകനുമൊത്ത് പുറത്തു പോയി, പെൺകുട്ടി ബാഗിൽ കളർ ഡ്രസും കൊണ്ടുവന്നിരുന്നു; യുവാവിന്റെ വീട്ടുകാർ മതം മാറുന്നതിന് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു ; വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ സുഹൃത്തുക്കൾ
സ്വന്തം ലേഖിക
കോഴിക്കോട്: മുക്കത്ത് ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം കൂടുതൽ വിവാദമാകുന്നു. പെൺകുട്ടി സ്‌കൂൾ യൂണിഫോമിലാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന യുവാവുമൊത്ത് പെൺകുട്ടിയെ ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് കണ്ടതായാണ് വെളിപ്പെടുത്തൽ. സഹപാഠികളാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. യുവാവും പെൺകുട്ടിയും കക്കാടംപൊയിലിൽ പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പെൺകുട്ടി മരിച്ച അന്നും ഇരുവരും തമ്മിൽ കണ്ടതായി സഹപാഠികൾ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മരിക്കുന്നതിന് തലേന്ന് പെൺകുട്ടി സ്‌കൂളിൽ നിന്നും ഉച്ചയോടെ പുറത്തുപോയിരുന്നതായി സഹപാഠികൾ വ്യക്തമാക്കി. മുക്കത്ത് പോകുന്നു എന്നാണ് പറഞ്ഞത്. അന്ന് പെൺകുട്ടി ബാഗിൽ കളർ ഡ്രസും കൊണ്ടുവന്നിരുന്നു. ഇനി യുവാവുമായി യാതൊരു ബന്ധവുമില്ലെന്ന് പെൺകുട്ടി പറഞ്ഞു. യുവാവിന്റെ വീട്ടുകാർ കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. മതം മാറുന്നതിന് സമ്മർദ്ദമുണ്ടായിരുന്നു എന്നാണ് അറിയുന്നത്. മതം മാറുന്നതിനെപ്പറ്റി പെൺകുട്ടി പറഞ്ഞിരുന്നതായും സഹപാഠി വ്യക്തമാക്കി. യുവാവുമായുള്ള ബന്ധമാണ് ആത്മഹത്യയ്ക്ക് കാരണം, യുവാവ് പെൺകുട്ടിയെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും സഹപാഠികൾ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകീട്ടാണ് സ്‌കൂൾ യൂണിഫോമിൽ വിദ്യാർത്ഥിനിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ശരിക്കും മരണം എത്ര രസകരമാണ്’ എന്ന അനുപ്രിയയുടെ കുറിപ്പ് നോട്ടുബുക്കിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. പ്രണയം തലയ്ക്ക് പിടിച്ച പെൺകുട്ടിയുടെ ചിന്തകളും ഈ കുറിപ്പിലുണ്ടായിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്തത് യുവാവിന്റെ മാനസിക പീഡനത്തെ തുടർന്നെന്നും പെൺകുട്ടിയുടെ അനിയനെ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി.
യുവാവിന്റെ ഉമ്മയും സഹോദരിയും മതം മാറാൻ പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെൺകുട്ടിയുടെ സഹോദരിയും വെളിപ്പെടുത്തിയിരുന്നു. ഇതര മതക്കാരനായ യുവാവുമായി പെൺകുട്ടി ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. കുടുംബം ആരോപണം ഉന്നയിക്കുന്ന യുവാവ് ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.
സ്‌കൂളിലെ മികച്ച വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. സ്‌കൂളിലേക്ക് പോകുമ്പോൾ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. സ്‌കൂൾ വിട്ട് വന്നതിന് ശേഷം പെൺകുട്ടി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യപ്പെട്ടത്. ഇതിന് പുറമെ ആദ്യ ഘട്ടത്തിൽ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിന്ന മുക്കം പൊലീസിന്റെ ഭാഗത്ത് നിന്ന് പിന്നീടുണ്ടായ നിലപാടിൽ സംശയമുണ്ടെന്നും ആരോപിച്ചിരുന്നു. മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് ആവശ്യം. കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ പലരും ശ്രമിക്കുന്നതായും ആരോപണമുണ്ട്.
കലോൽസവങ്ങളിൽ അവൾ വാരിക്കൂട്ടിയ സർട്ടിഫിക്കറ്റുകളും ട്രോഫികളും വീട്ടിൽ അനാഥമായി ചിതറികിടക്കുന്ന അവസ്ഥയിലാണ്. എൻസിസി യൂണിഫോം അണിഞ്ഞുള്ള ഫോട്ടോ വച്ച അതേ മുറിയാണ് ആത്മഹത്യയ്ക്കും തിരഞ്ഞെടുത്തതും. ഇൻക്വസ്റ്റ് പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ല. എങ്കിലും മരണകാരണത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.