video
play-sharp-fill

പഠിത്തം കഴിഞ്ഞ് കുടുംബജീവിതം എന്ന പതിവ് പിന്തുടരാൻ തീരുമാനിച്ചയാളായിരുന്നു ഞാൻ ; അതുമാത്രമല്ല ജീവിതമെന്ന് മനസിലാക്കിയത് സിനിമയിൽ വന്നതിന് ശേഷമാണ് : മനസ് തുറന്ന് അനുശ്രീ

പഠിത്തം കഴിഞ്ഞ് കുടുംബജീവിതം എന്ന പതിവ് പിന്തുടരാൻ തീരുമാനിച്ചയാളായിരുന്നു ഞാൻ ; അതുമാത്രമല്ല ജീവിതമെന്ന് മനസിലാക്കിയത് സിനിമയിൽ വന്നതിന് ശേഷമാണ് : മനസ് തുറന്ന് അനുശ്രീ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കണ്ണടച്ച് തുറക്കുന്നതിനിടെ ഉണ്ടായ മാറ്റങ്ങളൊന്നും തന്റെ ജീവിതത്തിലില്ലെന്ന് നടി അനുശ്രീ. സിനിമയിൽ വന്നതിന് ശേഷമാണ് കാഴ്ചപ്പാടുകൾ മാറിയതെന്നും താരം വ്യക്തമാക്കി, ജീവിതവും സിനിമയുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകൾ ഇപ്പോൾ തുറന്ന് പറയുകയാണ് താരം,

സിനിമയിലെ ഈ എട്ടുവർഷങ്ങൾ ചിലകാര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു പക്ഷേ സിനിമയിലേക്ക് വന്നിരുന്നില്ലെങ്കിൽ ജീവിതം ഇങ്ങനെയൊന്നുമാവില്ലായിരുന്നു. കാഴ്ചപ്പാടിൽ മാറ്റം വന്നത് സിനിമയിൽ വന്നശേഷമാണെന്നും അനുശ്രീ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠിത്തം കഴിഞ്ഞ് കുടുംബജീവിതം എന്നുള്ള പതിവ് പിന്തുടരാൻ തീരുമാനിച്ചയാളായിരുന്നു താൻ. എന്നാൽ അതുമാത്രമല്ല ജീവിതം എന്നൊക്കെ മനസ്സിലായത് സിനിമയിൽ വന്നശേഷമാണ്. ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് ജീവിക്കണമെന്ന് തന്നെ പഠിപ്പിച്ചത് സിനിമയാണെന്നും അനുശ്രീ പറയുന്നു.

പ്രേമം നല്ലൊരു വികാരം തന്നെയാണ്. എന്നാൽ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ഭയങ്കര അപകടമാണ്. പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാർക്കും നൽകേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ.

വളരെ കുറഞ്ഞ കാലം കൊണ്ട് സിനിമയിലെത്തി പ്രക്ഷേകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് അനുശ്രീ. ഡയമണ്ട് നെക്ക്‌ക്ലൈസ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാള സിനിമയിലേക്ക് എത്തുന്നത്.