play-sharp-fill
കമന്റ് ബോക്സ് ഓഫ് ചെയ്തു നെറ്റിയില്‍ സിന്ദൂരമിട്ട് നിറവയറില്‍ അനുശ്രീ; ക്യാപ്ഷനില്‍ സൂചന നല്‍കി നടി

കമന്റ് ബോക്സ് ഓഫ് ചെയ്തു നെറ്റിയില്‍ സിന്ദൂരമിട്ട് നിറവയറില്‍ അനുശ്രീ; ക്യാപ്ഷനില്‍ സൂചന നല്‍കി നടി

സ്വാ ഭാവിക അഭിനയം കൊണ്ട് ജനശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ സിനിമാന രംഗത്ത് തുടക്കം കുറിച്ച അനുശ്രീ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടി.

കോമഡിയും വൈകാരികതയും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള മിടുക്ക് അനുശ്രീക്ക് കരിയറില്‍ തുണയായി. നായികയായും സഹനായികയായു നിരവധി സിനിമകളില്‍ അനുശ്രീ അഭിനയിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി അനുശ്രീയെ കരിയറില്‍ സജീവമായി കാണാറില്ല. മികച്ച സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് അനുശ്രീ പറയുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം അടുത്തിടെ കഥ തുടരുന്നു എന്ന ചിത്രത്തില്‍ അനുശ്രീ ശ്രദ്ധേയ വേഷം ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനുശ്രീ. ഇപ്പോഴിതാ നടി പങ്കുവെച്ച ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. നിറ വയറോടെയുള്ള അനുശ്രീയെയാണ് ഫോട്ടോയില്‍ കാണുന്നത്. നെറ്റിയില്‍ സിന്ദൂരവുമുണ്ട്. ഷൂട്ടിംഗിന്റെ ഭാഗമായുള്ള ലുക്കാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർക്ക് മോഡ്, ഷൂട്ട് ടൈം എന്നീ ഹാഷ് ടാഗുകളോടെയാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. അനാവശ്യ ചോദ്യങ്ങള്‍ വരാതിരിക്കാൻ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്. 33 കാരിയായ അനുശ്രീ ഇപ്പോഴും അവിവാഹിതയാണ്. വിവാഹത്തിന് വീട്ടുകാരുടെ നിർബന്ധമുണ്ടെന്നും തന്റെ സൗഹൃദങ്ങളുമായി ഒത്ത് പോകുന്ന ആളെ കണ്ടാല്‍ വിവാഹം ചെയ്യുമെന്നും അനുശ്രീ നേരത്തെ പറഞ്ഞിട്ടുണ്ട്.

ബ്രെെഡല്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുമ്ബോള്‍ കല്യാണം കഴിച്ചാലോ എന്ന് തോന്നും. പക്ഷെ അഴിച്ച്‌ കഴിഞ്ഞാല്‍ തീർന്നു. വിവാഹത്തെക്കുറിച്ച്‌ സങ്കല്‍പ്പിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ എന്തോ പേടി പോലെയുണ്ട്. എന്നെ ആർക്കും സഹിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെയിരിക്കുമ്ബോള്‍ നാട്ടില്‍ പോകാമെന്ന് പറയും. അവിടെ പോയാല്‍ ബോംബെയില്‍ പോകാമെന്ന് പറയും.

ബോംബെയില്‍ പോകുമ്ബോള്‍ ബാംഗ്ലൂരില്‍ പോയി വന്നാലോ എന്ന് പറയും. തോന്നുമ്ബോള്‍ പോകും. അമ്മ വിളിക്കുമ്ബോള്‍ ഞാൻ ഉറങ്ങാൻ കിടക്കുന്നത് എറണാകുളത്തായിരിക്കും. രാവിലെ എണീക്കുമ്ബോള്‍ ഞാൻ മൂന്നാറിലായിരിക്കും. ഇത് ആര് അഡ്ജസ്റ്റ് ചെയ്യുമെന്നത് ചോദ്യമാണ്. എന്റെ കുടുംബത്തെ പോലെ മറ്റൊരു കുടുംബത്തില്‍ പോയാല്‍ മനസിലാക്കുമോ എന്ന് ചിന്തിക്കാറുണ്ട്.

പങ്കാളി വേണമെന്ന് തോന്നാറുണ്ട്. പക്ഷെ എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ഇട്ടാല്‍ പത്താമത്തെ ആളായി പുള്ളിക്കാരൻ വേണം. അല്ലാതെ എന്തിനാണ് അവിടെ പോകുന്നതെന്നൊക്കെ ചോദിച്ചാല്‍ പറ്റില്ല. വർക്കൗട്ട് ആകാതെ ബന്ധത്തില്‍ നിന്നും ഇറങ്ങി വരുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്നും അനുശ്രീ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അനുശ്രീയുടെ പുതിയ സിനിമ കഥ ഇന്നുവരെ റിലീസ് ചെയ്തത്. ബിജു മേനോൻ, മേതില്‍ ദേവിക, നിഖില വിമല്‍, ഹക്കീം ഷാജഹാൻ, അനു മോഹൻ തു‌ടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. അനുശ്രീയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകർ.