
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊറണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും തങ്ങളുടെ നിശ്ചയിച്ച വിവാഹങ്ങള്‍ മാറ്റി വെച്ചു. മറ്റുചിലരാകട്ടെ സര്‍ക്കാര്‍ നല്‍കിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പ്രകാരം ലളിതമായി വിവാഹം നടത്തുന്നുമുണ്ട്.
ഇത്തരത്തില്‍ ഏവര്‍ക്കും മാതൃകയായ ഒരു വിവാഹമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കോട്ടൂരില്‍ നടന്നത്. കോട്ടൂര്‍ വാഴപ്പള്ളിയിലെ പ്രണവം വീട്ടില്‍ പുഷ്പചന്ദ്രന്‍ നായരുടെയും ശ്രീദേവിയുടെയും മകന്‍ പ്രണവും ഇടവാച്ചല്‍ സ്വദേശികളായ അനില്‍ കുമാര്‍ പ്രീത ദമ്ബതികളുടെ മകളാണ് അനുപമയുമാണ് വിവാഹിതര്‍ ആയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹ ചിലവിനായി കരുതിയിരുന്ന തുക ഉപയോഗിച്ച് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കിയാണ് ഇവര്‍ ഏവര്‍ക്കും മാതൃകയായത്. ഇന്നലെ രാവിലെ 9നും 9.30നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് വിവാഹം നടന്നത്.
െൈവെറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും പ്രണവ് പറയുന്നു. അതിഥികളും വധൂവരന്മാരും മാസ്‌കുകള്‍ ധരിച്ചായിരുന്നു വിവാഹ ചടങ്ങില്‍ എത്തിയത്.
വിവാഹ ചടങ്ങിനായി കരുതിവെച്ച പണത്തില്‍ നിന്നും കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണില്‍ 150 പേര്‍ക്കാണ് ഇവര്‍ ഭക്ഷണം നല്‍കിയത്. ഒപ്പം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കുകയും ചെയ്തു.
ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരായ അധ്യാപകരുടെ ശമ്പളത്തില്‍ നിന്നും തുക പിടിക്കുമെന്ന് അറിയിച്ചപ്പോള്‍ തന്നെ സര്ക്കാര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചവരുടെ നാട്ടിലാണ് ഈ നവദമ്പതികള്‍ മാതൃകയായി മാറിയത്.