ചാണ്ടിയെ പിടിച്ചപ്പോൾ അനുപമ മിടുമിടുക്കി; വനിതാ മതിലിൽ കൈ പിടിച്ചപ്പോൾ മുഖം ചുളിച്ചു: അയ്യപ്പന്റെ പേരിൽ സുരേഷ് ഗോപിയെ പൂട്ടിയപ്പോൾ ജാതി പറഞ്ഞ് വളഞ്ഞിട്ട് ആക്രമണം: ഐ.എ.എസ് പുലിക്കുട്ടി അനുപമ പൊരുതുന്നത് സംഘപരിവാറിനോട്

ചാണ്ടിയെ പിടിച്ചപ്പോൾ അനുപമ മിടുമിടുക്കി; വനിതാ മതിലിൽ കൈ പിടിച്ചപ്പോൾ മുഖം ചുളിച്ചു: അയ്യപ്പന്റെ പേരിൽ സുരേഷ് ഗോപിയെ പൂട്ടിയപ്പോൾ ജാതി പറഞ്ഞ് വളഞ്ഞിട്ട് ആക്രമണം: ഐ.എ.എസ് പുലിക്കുട്ടി അനുപമ പൊരുതുന്നത് സംഘപരിവാറിനോട്

സ്വന്തംലേഖകൻ

കോട്ടയം : തൃശൂർ ജില്ലാ കലക്ടർ ടി.വി അനുപമയുടെ ഫേസ്ബുക് പേജിൽ സംഘപരിവാർ പൊങ്കാല. ശബരിമല വിഷയം ഉയർത്തിക്കാട്ടി വോട്ട് ചോദിച്ച നടൻ സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചതാണ് ബി.ജെ.പി , സംഘപരിവാർ പ്രവർത്തകരെ ചൊടിപ്പിച്ചത്. ഫേസ്ബുക് പേജിൽ ശരണം വിളിച്ചുള്ള കമന്റുകൾ നിറയുകയാണ്. സംഘപരിവാർ സ്വകാര്യ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അനുപമയുടെ ജാതി പറഞ്ഞുള്ള പ്രചാരണവും നടക്കുന്നുണ്ട്.

തോമസ് ചാണ്ടി വിഷയത്തിൽ അനുപമയുടെ നിലപാടിൽ കയ്യടിച്ച സംഘപരിവാർ പ്രവർത്തകരാണ് സുരേഷ് ഗോപിക്കെതിരെ നിലപാട് കടുപ്പിച്ചപ്പോൾ അനുപമയെ തിരിഞ്ഞു കൊത്തുന്നത്. കഴിഞ്ഞ വർഷം അനുപമ ആലപ്പുഴ ജില്ലാകളക്റ്ററായിരിക്കെ നല്‍കിയ റിപ്പോര്‍ട്ടാണ് ഇടതുമുന്നണിയിലെ മന്ത്രി തോമസ് ചാണ്ടിയെ രാജിയിലേക്കു നയിച്ചത്.ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ക്കും നിലം നികത്തലുകള്‍ക്കുമെല്ലാം റവന്യൂ ഉദ്യോഗസ്ഥര്‍ വരെ ഇക്കാലമത്രയും ഒത്താശ ചെയ്ത് നല്‍കിയപ്പോള്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിക്ക് വരെ ശുപാര്‍ശ ചെയ്തു. മന്ത്രിയുടെ കായല്‍ കയ്യേറ്റവും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയതുള്‍പ്പെടെ വ്യക്തമായ നിയമലംഘനമാണെന്ന് എടുത്തുപറയുന്ന റിപ്പോര്‍ട്ടില്‍ നിയമപ്രകാരം ചാണ്ടി അഞ്ച് വര്‍ഷത്തെ കഠിനതടവിന് തക്കതായ കുറ്റങ്ങള്‍ ചെയ്തതായും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പം കായല്‍ കയ്യേറ്റം സ്ഥിരീകരിക്കുന്നതുമാണ് കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടി രാജിവെച്ചപ്പോൾ അനുപമക്ക് ബി.ജെ.പി , സംഘപരിവാർ പ്രവർത്തകരുടെ അഭിനന്ദന പ്രവാഹമാരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ചാണ്ടി വിഷയത്തിൽ അനുപമയെ പാടി പുകഴ്ത്തിയ സംഘപരിവാർ , കോൺഗ്രസ് പ്രവർത്തകർ പിന്നീട് വനിത മതിലില്‍ അണിചേർന്ന കളക്ടർക്കു എതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ജില്ലാ കളക്ടറുടെ വസതിയിലേക്ക് യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവർത്തകർ മാര്‍ച്ച് നടത്തുകയും ചെയ്തു.
എന്നാൽ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിനു വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചതാണ് അനുപമയെ വളഞ്ഞിട്ടുള്ള ആക്രമിക്കാനുള്ള പുതിയ കാരണം.
48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു അനുപമയുടെ നിര്‍ദേശം. സുരേഷ് ഗോപിയുടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ പേരിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. കേരളത്തിലും ഇന്ത്യയിലും അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ തിരഞ്ഞെടുപ്പില്‍ അത് അലയടിക്കും. താന്‍ വോട്ട് തേടുന്നത് ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തിലെ കുടുംബങ്ങളുടെ ചര്‍ച്ചാവിഷയം ഇതാണെന്നും സുരേഷ് ഗോപി കണ്‍വെന്‍ഷനില്‍ പറഞ്ഞിരുന്നു.മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. കുറ്റം തെളിഞ്ഞാല്‍ അയോഗ്യതയ്ക്ക് വരെ സാധ്യതയുണ്ട്. സിനിമയിൽ നീതിമാനും ധർമ്മിഷ്ടനുമായ നിരവധി സർക്കാർ ഉദ്യോഗസ്ഥരെ അവതരിപ്പിച്ചിട്ടുള്ള സുരേഷ് ഗോപിയാണ് ഇപ്പോൾ ഭരണനേട്ടങ്ങളിൽ പുലികുട്ടിയായ ഐ.എ.എസ്‌ ഉദ്യോഗസ്ഥക്കെതിരെ മുഖം ചുളിക്കുന്നതും മതത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്നതും.