ഉറുമ്പു ശല്യം വീട്ടില്‍ കൂടുതലാണോ?; തുരത്താൻ ഇതാ ചില എളുപ്പവഴികള്‍

Spread the love

വീട്ടില്‍ ഏറ്റവും അധികം ശല്യമുണ്ടാക്കുന്നവയാണ് ഉറുമ്പുകള്‍. വീട്ടില്‍ പതിവായി ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ കൊണ്ടുതന്നെ ഉറുമ്പിനെ തുരത്താൻ കഴിയും.

നാരങ്ങ

ഉറുമ്പുകളെ അകറ്റാൻ നാരങ്ങ നല്ലതാണ്. ഉറുമ്പുകള്‍ പതിവായി വരുന്ന സ്ഥലങ്ങളില്‍ നാരങ്ങ നീര് ഒഴിക്കുകയോ അല്ലെങ്കില്‍ നാരങ്ങയുടെ തോട് വയ്ക്കുകയോ ചെയ്യാം. വൃത്തിയാക്കുന്ന സമയത്ത് വെള്ളത്തിനൊപ്പം നാരങ്ങനീര് കൂടെ ചേർത്ത് കഴുകാവുന്നതാണ്. നാരങ്ങയിലെ ആസിഡും പുളിയും ഉറുമ്പുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനാഗിരി

വിനാഗിരിയിലും ആസി‌ഡ് ഉള്ളതിനാല്‍ ഉറുമ്പുകള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാനാവും. കുറച്ച്‌ വെള്ളമെടുത്ത് അതേയളവില്‍ വിനാഗിരി വെള്ളത്തില്‍ ചേർക്കണം. ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കിയതിന് ശേഷം ഉറുമ്ബുള്ള സ്ഥലങ്ങളില്‍ തളിച്ചുകൊടുക്കാം.

വറ്റല്‍മുളകും കുരുമുളകും

വറ്റല്‍മുളകും കുരുമുളകും ചതച്ച്‌ ഇടുന്നതും ഉറുമ്ബിന്റെ ശല്യം ഇല്ലാതാക്കാൻ ഉപകരിക്കും.

കുറച്ച്‌ വെള്ളത്തില്‍ ചതച്ച മുളക് ചേർത്ത ശേഷം ഉറുമ്പ് വരുന്ന സ്ഥലത്ത് സ്പ്രേ ചെയ്ത് കൊടുക്കാം.

പൊടിയുപ്പ്

പൊടിയുപ്പും ഉറുമ്പുകള്‍ക്ക് ഇഷ്ടമില്ലാത്ത ഒന്നാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് പൊടിയുപ്പ് വിതറാം. കുറച്ച്‌ വെള്ളത്തില്‍ ഉപ്പ് കലർത്തിയതിന് ശേഷം സ്പ്രേ ചെയ്ത് കൊടുക്കാം.