തൊണ്ടിമുതല്‍ കേസ്; ആൻ്റണി രാജുവിന്റെ അപ്പീലില്‍ ഇന്ന് വാദം കേള്‍ക്കും

Spread the love

തിരുവനന്തപുരം: തൊണ്ടിമുതല്‍ കൃത്രിമ കേസില്‍ ആൻ്റണി രാജുവിന്റെ അപ്പീലില്‍ തിരുവനന്തപുരം പ്രിൻസിപ്പില്‍ സെഷൻസ് കോടതി ഇന്ന് വാദം കേള്‍ക്കും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ മൂന്നുവർഷത്തെ ശിക്ഷ വിധി റദ്ദാക്കണമെന്നാണ് ആൻ്റണി രാജുവിന്റെ ആവശ്യം.

video
play-sharp-fill

മജിസ്ട്രേറ്റ് കോടതിയുടെ വിധിയെ തുടർന്ന് ആൻറണി രാജു എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനായിരുന്നു. കോടതിവിധി റദ്ദാക്കിയാല്‍ ആൻ്റണി രാജുവിന് എംഎല്‍എയായി തിരികെയെത്താനാകും. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും തടസമുണ്ടാകില്ല.

പ്രിൻസിപ്പല്‍ സെക്ഷൻസ് കോടതി ശിക്ഷാവിധി റദ്ദാക്കിയില്ലെങ്കില്‍ ആൻ്റണി രാജുവിന് വൻ തിരിച്ചടിയാകും. തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയതിന് ആന്‍റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെയാണ് എംഎല്‍എ സ്ഥാനത്തുനിന്ന് ആൻറണി രാജു അയോഗ്യനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.