എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ആ സിനിമ; തുറന്ന് പറഞ്ഞ് ആന്റണി വർഗീസ്

Spread the love

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് നടന്നതെന്ന് ആന്റണി വർഗീസ്. കാട്ടാളൻ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആന്റണി വർഗീസ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം നവാഗതനായ പോള്‍ ജോർജാണ് സംവിധാനം ചെയ്യുന്നത്.

‘ഇങ്ങനെയൊരു ചിത്രം തന്നതിന് നിർമാതാവ് ഷെരീഫ് മുഹമ്മദിനോട് നന്ദിയുണ്ട്. സിനിമയും സൗഹൃദങ്ങളും ഒരുമിച്ചുവരുമ്ബോള്‍ അതിലൊരു മാജിക്കുണ്ട്. അത്തരത്തിലൊരു മാജിക്കാണ് കാട്ടളനില്‍ നടക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ പോളുമായി ഒരുപാട് വർഷത്തെ സൗഹൃദമുണ്ട്. ഒരു ക്രിക്കറ്റ് ടൂർണമെന്റുമായി ബന്ധപ്പെട്ടാണ് ഷെരീഫ് മുഹമ്മദുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. ഒരുമിച്ച്‌ സിനിമ ചെയ്യണമെന്ന് ഇടയ്ക്ക് ഷെരീഫ് പറയുമായിരുന്നെങ്കിലും തമാശയാണെന്നാണ് കരുതിയത്. ഒടുവില്‍ ആ തമാശ കാര്യമാവുകയും കാട്ടാളനില്‍ എത്തുകയുമായിരുന്നു’, ആന്റണി വർഗീസ് പറഞ്ഞു.

രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ പെപ്പെ തന്‍റെ യഥാർത്ഥ പേരായ ആന്‍റണി വർഗീസ് എന്ന പേരിലാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയിൻ സെല്‍വൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബാക്ഡി ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group