കെ എസ് ആർ ടി സി ജീവനക്കാർക്ക് പനി വന്നാൽ പാരസെറ്റാമോൾ വാങ്ങാൻ പോലും പണം നൽകില്ല; മുന്‍ഗതാഗത മന്ത്രിക്കും മകള്‍ക്കും ആയുര്‍വേദ ചികിത്സക്ക് പണം അനുവദിച്ച് സർക്കാർ ഉത്തരവ്; ആന്റണി രാജുവിന് കിട്ടിയത് 18,660 ഉം, മകള്‍ക്ക് 13150 ഉം; സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പകർച്ചവ്യാധിക്ക് പോലും മരുന്ന് ഇല്ലാത്ത സാഹചര്യത്തിലും നേതാക്കന്മാരെ താലോലിച്ച് സർക്കാർ

Spread the love

തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് പനി വന്നാൽ പാരസെറ്റാമോൾ വാങ്ങാൻ പോലും പണം നൽകാത്ത സർക്കാർ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെയും മകളുടേയും ആയുര്‍വേദ ചികിത്സക്ക് ചെലവായ തുക അനുവദിച്ചു.

18,660 രൂപയാണ് ആൻ്റണി രാജുവിന് അനുവദിച്ചത്.
തിരുവനന്തപുരത്തെ കേരളിയ ആയുർവേദ സമാജത്തില്‍ 2023 ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21വരെയായിരുന്നു ആന്റണി രാജുവിന്റെ ചികിത്സ.

മുന്‍ മന്ത്രിയുടെ മകളും ആയുർവേദ സമാജത്തില്‍ പത്ത് ദിവസത്തെ ചികിത്സ തേടിയിരുന്നു. മകളുടെ ചികിത്സക്ക് ചെലവായ 13150 അനുവദിക്കണമെന്ന് ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു. ഇതും അനുവദിച്ച് സർക്കാർ ഉത്തരവിങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ മന്ത്രിയുടെയും മകളുടെയും ചികിത്സക്ക് ചെലവായ തുക അനുവദിച്ച്‌ പൊതുഭരണ വകുപ്പില്‍ നിന്ന് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ചികിത്സക്ക് സർക്കാർ ഖജനാവില്‍ നിന്ന് പണം അനുവദിക്കാമെന്നാണ് ചട്ടം.

സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പകർച്ചവ്യാധിക്ക് പോലും മരുന്ന് ഇല്ലാത്ത സാഹചര്യത്തിലാണ് നേതാക്കന്മാരെ സുഖിപ്പിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്.